< Back
Entertainment
jeeni film
Entertainment

ജയം രവിയുടെ 'ജീനി'; നായികമാരായി കല്യാണി പ്രിയദർശനും കൃതി ഷെട്ടിയും വാമികയും

Web Desk
|
5 July 2023 5:54 PM IST

വേൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന ഇരുപത്തിയഞ്ചാം ചിത്രം ആകും ജീനി. വൻ ക്യാൻവാസിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്.

ചെന്നൈ: ഓരോ ചിത്രം കഴിയുംതോറും പ്രേക്ഷകരുടെ മനസ്സിൽ പ്രതിഷ്ഠ നേടിക്കൊണ്ട് മുന്നേറുകയാണ് നടൻ ജയം രവി. താരത്തിന്റെ പുതിയ ചിത്രത്തിന്റെ ലോഞ്ചിങ്ങ് ചടങ്ങുകൾ ചന്നെെയിൽ നടന്നു. വേൽസ് ഫിലിംസ് ഇന്റർനാഷണൽസിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗനേഷാണ് ചിത്രം നിർമിക്കുന്നത്.

ജയം രവിയോടൊപ്പം കൃതി ഷെട്ടി, കല്യാണി പ്രിയദർശൻ, വാമിക ഗബ്ബി, ദേവയാനി തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമറ - മഹേഷ് മുത്തുസ്വാമി, മ്യുസിക്ക് - എ ആർ റഹ്മാൻ, ആർട്ട് ഡയറക്ടർ- ഉമേഷ് ജെ കുമാർ, എഡിറ്റിങ്ങ് - പ്രദീപ് ഇ രാഘവ്, ആക്ഷൻ ഡയറക്ടർ - യാനിക്ക് ബെൻ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - കെ. അശ്വിൻ, ക്രിയേറ്റിവ് പ്രൊഡ്യുസർ - കെ ആർ പ്രഭു.

വേൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന ഇരുപത്തിയഞ്ചാം ചിത്രം ആകും ജീനി. വൻ ക്യാൻവാസിലാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. തമിഴ്, തെലുഗ്, മലയാളം, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസിനെത്തും.

Similar Posts