< Back
Entertainment
ഒന്നര വര്‍ഷത്തിലേറെയായി ഒരു മലയാള സിനിമ ചെയ്തിട്ട്, നല്ല തിരക്കഥകൾ വരുന്നില്ല; ജയറാം
Entertainment

'ഒന്നര വര്‍ഷത്തിലേറെയായി ഒരു മലയാള സിനിമ ചെയ്തിട്ട്, നല്ല തിരക്കഥകൾ വരുന്നില്ല'; ജയറാം

Web Desk
|
26 July 2025 11:10 AM IST

ആ ഇടവേളകളിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയായിരുന്നു

കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ജയറാം. ഒരു കാലത്ത് താരം അഭിനയിച്ചിട്ടുള്ള ചിത്രങ്ങൾ ഇപ്പോഴും റിപ്പീറ്റഡ് വാല്യു ഉള്ളവയാണ്. എന്നാൽ ഇടക്കാലത്ത് മലയാള സിനിമയിൽ നിന്നും വിട്ടുനിന്ന് അന്യഭാഷകളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിനിടയിൽ മലയാളത്തിൽ അഭിനയിച്ചെങ്കിലും അവയൊന്നും വിജയമായിരുന്നില്ല. മോളിവുഡിൽ നിന്നും ഇടവേള എടുത്തതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ജയറാം. മകൻ കാളിദാസിനൊപ്പം അഭിനയിക്കുന്ന 'ആശകൾ ആയിരം' എന്ന ചിത്രവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയറാമിന്‍റെ വാക്കുകൾ

‘ഒന്നര വർഷത്തിന് മുകളിലായി ഞാൻ മലയാളത്തിലൊരു സിനിമ ചെയ്‌തിട്ട്. അതിന് ശേഷം എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നു എന്ന് ആളുകൾ ചോദിക്കാറുണ്ട്. മറ്റൊന്നുമല്ല, മനസിനെ 100 ശതമാനം തൃപ്‌തിപ്പെടുത്തുന്ന തിരക്കഥ വരാത്തതാണ് കാരണം. ആ ഇടവേളകളിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയായിരുന്നു. നായകതുല്യമല്ലാത്ത വേഷങ്ങളായിരുന്നു അവയെല്ലാം. നല്ല സിനിമയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ഇതെല്ലാം ചെയ്‌തത്.

'തെലുങ്കില്‍ 12 ഓളം സിനിമ ചെയ്തു. ആദ്യംചെയ്ത സിനിമ കണ്ട് അവര്‍ക്ക് ഇഷ്ടമായതുകൊണ്ടാണ് പിന്നീടും വിളിക്കുന്നത്. എന്നെ സംബന്ധിച്ച് ഞാന്‍ അതൊരു ക്രെഡിറ്റ് ആയാണ് കാണുന്നത്. കന്നഡയില്‍ ശിവരാജ്കുമാറിനോടൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ശിവരാജ്കുമാറിനൊപ്പം അടുത്ത സിനിമ ചെയ്യാന്‍ പോവുന്നു. കാന്താര പോലെ വലിയ സിനിമയുടെ വലിയ ഭാഗമാവാന്‍ കഴിയുന്നു. എന്നെ വിളിക്കാവുന്നവയില്‍ ഏറ്റവും നല്ല വേഷങ്ങള്‍ക്കാണ് അവര്‍ വിളിക്കുന്നത്. അതൊരിക്കലും നിരസിക്കാന്‍ പാടില്ല.

ഇപ്പോൾ ഞാനും കാളിദാസും ചേർന്നൊരു മലയാള സിനിമ ചെയ്യാൻ പോവുകയാണ്. ജൂഡ് ആന്‍റണി തിരക്കഥ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ടു. അച്ഛനും മകനും ചേർന്ന് ചെയ്‌താൽ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപ്പോൾ തന്നെ സന്തോഷമായി. കാളിദാസിനും മലയാളത്തിലേക്ക് ഓഫറുകൾ വരുന്നുണ്ടെങ്കിലും നല്ലതൊന്നും അല്ലായിരുന്നു. അങ്ങനെ അവനും ഇത്തരത്തിലൊരു ചിത്രം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷമുണ്ട്.

Similar Posts