< Back
Entertainment
വായില്‍ തോന്നുന്നത് അങ്ങ് വിളിച്ചുപറയുകയാണ് നാര്‍ക്കോട്ടിക് ജിഹാദില്‍ ബിഷപ്പിനെതിരെ ജിയോ ബേബി
Entertainment

'വായില്‍ തോന്നുന്നത് അങ്ങ് വിളിച്ചുപറയുകയാണ്' നാര്‍ക്കോട്ടിക് ജിഹാദില്‍ ബിഷപ്പിനെതിരെ ജിയോ ബേബി

Web Desk
|
10 Sept 2021 10:56 AM IST

നർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് വചന സന്ദേശത്തിൽ പറഞ്ഞിരുന്നു

കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ടിന്‍റെ ആരോപണത്തെ രൂക്ഷമായി വിമർശിച്ച്​ സംവിധായകന്‍ ജിയോ ബേബി. ഫേസ്ബുക്കിലൂടെയാണ്​ ജിയോ ബേബി ബിഷപ്പിനെതിരേ പ്രതികരിച്ചത്​. 'വായില്‍ തോന്നുന്നത് അങ്ങ് വിളിച്ചു പറയുവാണ്. താനെന്തൊരു വൃത്തികെട്ടവന്‍ ആണെടോ വിഷ പ്പേ' എന്നാണ് ജിയോ ബേബി ഫേസ്ബുക്കില്‍ എഴുതിയത്.

നർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് വചന സന്ദേശത്തിൽ പറഞ്ഞിരുന്നു. കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെയാണ് ബിഷപ്പി​ന്‍റെ പ്രസംഗം പുറത്തുവന്നത്. "ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്​. ഇത്തരക്കാർക്ക് നിക്ഷിപ്​ത താൽപര്യമുണ്ട്. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും."

വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്​പർധയും അസഹിഷ്​ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടുമുണ്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകുന്നു. ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നിങ്ങനെയാണ് ബിഷപ്പ്​ ആരോപിച്ചത്​.

Related Tags :
Similar Posts