< Back
Entertainment
ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന ആദ്യ മലയാള സിനിമ; ഫസ്റ്റ് ലുക്ക് പുറത്ത്
Entertainment

ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന ആദ്യ മലയാള സിനിമ; ഫസ്റ്റ് ലുക്ക് പുറത്ത്

Web Desk
|
8 Dec 2021 9:52 AM IST

മലയാളത്തില്‍ ഒരു സിനിമ നിര്‍മിക്കാനായത് ഏറെ സന്തോഷം തരുന്ന കാര്യമാണെന്ന് ജോണ്‍ എബ്രഹാം

ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാം നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രം മൈക്കിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. യുവത്വത്തിന് പ്രാമുഖ്യം നൽകിയുള്ള സിനിമകൾ നിർമിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജോണ്‍ എബ്രഹാം പറഞ്ഞു.

നവാഗതനായ രഞ്ജിത്ത് സജീവന്‍, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈക്ക്. ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് സിനിമ അനാവരണം ചെയ്യുന്നത്.

വാണിജ്യ സിനിമകളുടെ ഭാഗമായി ലാഭവും നഷ്ടവും ഉണ്ടായിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഒരു സിനിമ നിര്‍മിക്കാനായത് ഏറെ സന്തോഷം തരുന്ന കാര്യമാണെന്ന് ജോണ്‍ എബ്രഹാം പറഞ്ഞു. മൈസൂര്‍, കട്ടപ്പന, വൈക്കം, ധരംശാല എന്നിവിടങ്ങളിലാണ് മൈക്ക് ചിത്രീകരിച്ചത്.

Related Tags :
Similar Posts