< Back
Entertainment
ജോജിക്ക് വീണ്ടും രാജ്യാന്തര പുരസ്കാരം
Entertainment

'ജോജി'ക്ക് വീണ്ടും രാജ്യാന്തര പുരസ്കാരം

Web Desk
|
28 Oct 2021 11:23 AM IST

ചിത്രത്തിനു ലഭിക്കുന്ന മൂന്നാമത്തെ രാജ്യാന്തര പുരസ്കാരമാണിത്. ഫഹദ് ഫാസിലും ദിലീഷ് പോത്തനുമാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിക്ക് വീണ്ടും രാജ്യാന്തര പുരസ്കാരം. ബാഴ്‌സലോണ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ സിനിമയ്ക്കുള്ള പുരസ്‌കാരമാണ് ഇത്തവണ ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിനു ലഭിക്കുന്ന മൂന്നാമത്തെ രാജ്യാന്തര പുരസ്കാരമാണിത്. ഫഹദ് ഫാസിലും ദിലീഷ് പോത്തനുമാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

നേരത്തെ, വെഗാസസ് മൂവി അവാര്‍ഡില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും സ്വീഡിഷ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും ജോജി നേടിയിരുന്നു.

വില്യം ഷേക്സ്പിയറിന്‍റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശ്യാം പുഷ്കരന്‍ രചന നിര്‍വ്വഹിച്ച ചിത്രം ഈ വർഷം ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ദേശീയ തലത്തിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ബാബു രാജ്, ഷമ്മി തിലകൻ, ഉണ്ണിമായ പ്രസാദ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Similar Posts