< Back
Entertainment
ജോജു ജോർജിന്റെ പണി ഒരുങ്ങുന്നത് അഞ്ചു ഭാഷകളിൽ; ചിത്രം സെപ്റ്റംബറിൽ തീയറ്ററുകളിലേക്ക്
Entertainment

ജോജു ജോർജിന്റെ 'പണി' ഒരുങ്ങുന്നത് അഞ്ചു ഭാഷകളിൽ; ചിത്രം സെപ്റ്റംബറിൽ തീയറ്ററുകളിലേക്ക്

Web Desk
|
10 Aug 2024 7:42 PM IST

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്

ജോജു ജോർജ് ആദ്യമായി രചന - സംവിധാനം നിർവഹിക്കുന്ന 'പണി' തീയറ്ററുകളിലേക്കെത്തുന്നത് അഞ്ചു ഭാഷകളിൽ. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും വലിയ നിർമാണ കമ്പനികളാണ് ഓരോ ഭാഷയിലും പടം റിലീസ് ചെയ്യുന്നത്. പണിയിലെ നായകകഥാപാത്രമായ ഗിരി ആകാനായി ജോജു ജോർജ് കഴിഞ്ഞ ഒരു വർഷക്കാലം മറ്റൊരു പടവും ചെയ്തിരുന്നില്ല.

നേരത്തേ പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്ററും 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിലെത്തിയ നായികാനായകന്മാരുടെ ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തിൽ ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ യഥാർഥ ജീവിതത്തിൽ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്.

തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയ വേഷമിട്ടിട്ടുണ്ട്. പരിമിതികൾ സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച അഭിനയ ജോജുവിന്റെ നായികയായി വീണ്ടും മലയാളത്തിൽ എത്തുന്നത് ഒത്തിരി പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. മുൻ ബിഗ്ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും, ആയിരകണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വലിയ ബജറ്റിൽ 110 ദിവസത്തോളം ചിത്രത്തിന്റെ ഷൂട്ട് നീണ്ടുനിന്നിരുന്നു. ചിത്രത്തിന്റെ വിതരണ സംബന്ധമായി മുൻ നിര വിതരണ കമ്പനികളുമായി ചർച്ചയിലാണ് നിർമ്മാതാക്കൾ ഇപ്പോൾ.

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‌സിന്റെയും, എ.ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ മുൻ നിര ടെക്‌നീഷ്യൻമാരാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി.എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു കടഇ, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ജഞഛ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ്‌സ്

Similar Posts