< Back
Entertainment
എപ്പോഴും മലയാള സിനിമ കാണുക: ജനഗണമനയിലെ ദൃശ്യം പങ്കുവെച്ച് റാണ അയ്യൂബ്
Entertainment

'എപ്പോഴും മലയാള സിനിമ കാണുക': ജനഗണമനയിലെ ദൃശ്യം പങ്കുവെച്ച് റാണ അയ്യൂബ്

Web Desk
|
5 Jun 2022 9:11 AM IST

ജനഗണമനയിലെ കോടതി രംഗമാണ് റാണ അയ്യൂബ് പങ്കുവെച്ചത്

ജനഗണമന എന്ന മലയാള സിനിമയിലെ കോടതി മുറി രംഗം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്. മലയാള സിനിമകള്‍ എപ്പോഴും കാണണം എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യം പങ്കുവെച്ചത്.

ജാതിയുടെ രാഷ്ട്രീയത്തെയും വിദ്വേഷക്കൊലകളെയും കുറിച്ചും സിനിമയിലെ മുഖ്യകഥാപാത്രമായ പൃഥ്വിരാജ് കോടതിക്കുള്ളില്‍ പറയുന്ന രംഗമാണ് റാണ അയ്യൂബ് പങ്കുവെച്ചത്. രാജ്യത്ത് സംഭവിച്ച ചില രാജ്യങ്ങള്‍ ഈ സീനില്‍ പരാമര്‍ശിക്കുന്നുണ്ട്- 'എല്ലായ്പ്പോഴും മലയാള സിനിമ കാണണം. ഇത് നെറ്റ്ഫ്‌ലിക്‌സിലുള്ള ജനഗണമന എന്ന സിനിമയിലെ രംഗമാണ്' എന്നാണ് റാണ അയ്യൂബിന്‍റെ ട്വീറ്റ്. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും മുഖ്യ കഥാപാത്രങ്ങളായെത്തിയ, സോണി ലിവ്വില്‍ റിലീസ് ചെയ്ത 'പുഴു'വും കാണണമെന്ന് റാണ അയ്യൂബ് ട്വിറ്റ് ചെയ്തിട്ടുണ്ട്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജനഗണമന. ഷാരിസ് മുഹമ്മദാണ് തിരക്കഥാകൃത്ത്. പൃഥ്വിരാജിനെ കൂടാതെ സുരാജ് വെഞ്ഞാറമ്മൂട്, മമത മോഹന്‍ദാസ്, വിന്‍സി അലോഷ്യസ്, ശാരി തുടങ്ങിയവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മിച്ചത്.



Similar Posts