< Back
Entertainment
Jr NTR

ജൂനിയര്‍ എന്‍ടിആര്‍

Entertainment

ശരിക്കും ഞെട്ടിപ്പോയി, കഴിഞ്ഞ ആഴ്ച മുഴുവന്‍ അവിടെയായിരുന്നു; ഭൂകമ്പത്തില്‍ തകര്‍ന്ന ജപ്പാനില്‍ നിന്നും ജൂനിയര്‍ എന്‍ടിആര്‍ തിരിച്ചെത്തി

Web Desk
|
2 Jan 2024 11:27 AM IST

ജപ്പാനില്‍ നിന്നും ഇന്നു നാട്ടില്‍ തിരിച്ചെത്തി

ഹൈദരാബാദ്: പുതുവര്‍ഷത്തില്‍ ദുരന്തഭൂമിയായി മാറിയ ജപ്പാനില്‍ നിന്നും നടന്‍ ജൂനിയര്‍ എന്‍ടിആര്‍ തിരിച്ചെത്തി. കഴിഞ്ഞ ആഴ്ച മുഴുവന്‍ ജപ്പാനില്‍ ആയിരുന്നുവെന്നും ശരിക്കും ഞെട്ടിപ്പോയെന്നും താരം എക്സില്‍ കുറിച്ചു.

''ജപ്പാനില്‍ നിന്നും ഇന്നു നാട്ടില്‍ തിരിച്ചെത്തി. ഭൂകമ്പം ശരിക്കും ഞെട്ടിച്ചു. കഴിഞ്ഞ ആഴ്ച മുഴുവന്‍ അവിടെയുണ്ടായിരുന്നു. ദുരിതബാധിതര്‍ക്കൊപ്പമാണ് എന്‍റെ ഹൃദയം. ദുരന്തത്തോട് ജനങ്ങള്‍ കാണിക്കുന്ന സഹിഷ്ണുത പ്രശംസനീയമാണ്. വേഗത്തില്‍ കരകയറാവാനാവട്ടെ എന്നു പ്രതീക്ഷിക്കുന്നു. എപ്പോഴും ശക്തരായിരിക്കുക'' എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ കുറിച്ചത്.

തിങ്കളാഴ്ച, ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിന്റെ പടിഞ്ഞാറൻ തീരത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ തീപിടിത്തം ഉണ്ടാകുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. തുടര്‍ന്ന് ഭൂകമ്പങ്ങളുടെ ഒരു നിര തന്നെ ഉണ്ടായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഒരു ദിവസത്തിന് ശേഷം ഇഷികാവ പ്രിഫെക്ചറിലും സമീപ പ്രദേശങ്ങളിലും തുടർചലനങ്ങൾ ഉണ്ടായി. 13 പേരാണ് കൊല്ലപ്പെട്ടത്.

Related Tags :
Similar Posts