< Back
Entertainment

Entertainment
ആരാധകർക്ക് ജൂനിയർ എൻടിആറിൻ്റെ ജന്മദിന സമ്മാനം: അടുത്ത ചിത്രം കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിനൊപ്പം
|21 May 2024 11:06 AM IST
ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല
ആരാധകരെ പിറന്നാള്‍ ദിനത്തില്‍ ആവേശം കൊള്ളിച്ചുകൊണ്ട് ആര്‍ആര്‍ആര്‍ താരം ജൂനിയര്‍ എന്‍ടിആറിന്റെ പുതിയ ചിത്രം അനൗൺസ് ചെയ്തു. മൈത്രി മൂവി മേക്കേഴ്സിന്റെയും നന്ദമുരി താരക രാമറാവു ആര്‍ട്ട്സിന്റെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തത് കെജിഎഫ്, സലാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ്. ഈ വര്‍ഷം ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2 വാണ് മൈത്രിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൊരട്ടല ശിവയുടെ ദേവര പാര്‍ട്ട് 1 ആണ് എന്‍ടിആറിന്റെ വരാനിരിക്കുന്ന ചിത്രം. പിആര്‍ഒ: ആതിര ദില്‍ജിത്ത്.