< Back
Entertainment
കൈതി ഹിന്ദിയിലേക്ക്; നായികയായി അമലാപോള്‍
Entertainment

കൈതി ഹിന്ദിയിലേക്ക്; നായികയായി അമലാപോള്‍

Web Desk
|
2 Nov 2022 6:25 PM IST

ഭോല എന്നാണ് ഹിന്ദി പതിപ്പിൻറെ പേര്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതി ഹിന്ദിയിലേക്ക് എത്തുന്നു.ഭോല എന്നാണ് ഹിന്ദി പതിപ്പിൻറെ പേര്. അജയ് ദേവ്ഗൺ നായകനാകുന്ന ചിത്രത്തിൽ അമലാപോളും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജയ് ദേവ്ഗൺ തന്നെയാണ് ഈ വിവരം സാമുഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'അമല പോൾ ഭോലയുടെ ഭാഗമാകുന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു' എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഡിസംബറിൽ ആരംഭിക്കുന്ന ഷെഡ്യൂളിലായിരിക്കും അമല എത്തുക. 2023 മാർച്ച് 30 ന് ഭോല റിലീസ് ചെയ്യുമെന്ന് ജൂലൈ 4 ന് അജയ് ദേവ്ഗൺ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന അമല പോൾ പ്രഭു സോളമന്റെ തമിഴ് റൊമാന്റിക് ഡ്രാമയായ മൈന, രാം കുമാറിന്റെ തമിഴ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം രാത്സൻ, രത്‌ന കുമാറിന്റെ ആടൈ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭോല. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച സിനിമ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.

കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2019ൽ എത്തിയ ചിത്രമായിരുന്നു കൈതി. ലോകേഷിന്റ രണ്ടാം ചിത്രമായിരുന്നു ഇത്. കൈതി ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചിരുന്നു.

Similar Posts