< Back
Entertainment
കാക്കിപ്പടയ്ക്ക് ദുബായ് ഇന്റർനാഷണൽ സിനി കാർണിവൽ അവാർഡ്
Entertainment

"കാക്കിപ്പട"യ്ക്ക് ദുബായ് ഇന്റർനാഷണൽ സിനി കാർണിവൽ അവാർഡ്

Web Desk
|
9 Nov 2023 5:35 PM IST

ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ സംവിധായകൻ ഷെബി ചൗഘട്ടിനാണ് പുരസ്കാരം.

ഷെബി ചൗഘട്ട് സംവിധാനം ചെയ്ത "കാക്കിപ്പട" എന്ന സിനിമക്ക് ദുബായ് ഇന്റർനാഷണൽ ഫിലിം കാർണിവൽ അവാർഡ് ലഭിച്ചു. ഇന്റർനാഷണൽ നറേറ്റീവ് ഫീച്ചർ വിഭാഗത്തിൽ കാക്കിപ്പടയുടെ സംവിധായകൻ ഷെബി ചൗഘട്ടിനാണ് പുരസ്കാരം.

ഷെബി ചൗഘട്ട് (സംവിധായകൻ)

ഷെബി ചൗഘട്ട് (സംവിധായകൻ)

കാലിക പ്രസക്‌തമായ വിഷയമാണ് കാക്കിപ്പട എന്ന സിനിമയിലൂടെ ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ഷെബി ചൗഘട്ട് പറഞ്ഞതെന്ന് അവാർഡ് നിർണയ സമിതി പറഞ്ഞു. തിയേറ്ററിലും ഒ.ടി.ടിയിലും ശ്രദ്ധേയമായ ഈ ചിത്രം കുട്ടികൾക്കെതിരായ ലൈംഗിക ആക്രമണങ്ങൾ ഉണ്ടായപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു. ഈ ചിത്രം മുന്നോട്ട് വെച്ച സന്ദേശവും സാമൂഹ്യ പ്രതിബദ്ധതയുമാണ് ഷെബി ചൌഘട്ടിനെ അവാർഡിന് അർഹനാക്കിയതെന്ന് സമിതി പറഞ്ഞു.

ഷെജി വലിയകത്ത് നിർമ്മിച്ച കാക്കിപ്പട ആസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.

Related Tags :
Similar Posts