< Back
Entertainment

Entertainment
നവാസ് വള്ളിക്കുന്നിന് കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരം
|13 July 2022 7:48 PM IST
കലാഭവൻ മണി മെമ്മോറിയല്‍ കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക ജൂറി പുരസ്‌കാരമാണ് ലഭിച്ചത്
കൊച്ചി: നടൻ നവാസ് വള്ളിക്കുന്നിന് കലാഭവൻ മണി മെമ്മോറിയൽ അവാർഡ്. കലാഭവൻ മണി മെമ്മോറിയല്‍ കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക ജൂറി പുരസ്‌കാരമാണ് ലഭിച്ചത്. ഇന്നലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ കലാഭവന്‍ കെ.എസ് പ്രസാദ് പുരസ്‌കാരം കൈമാറി.
മിമിക്രിയിലൂടെ തന്നെ സിനിമയിലെത്തിയ അനശ്വരനായ മണിച്ചേട്ടന്റെ പേരിലുള്ള അവാർഡ് ഏറെ സന്തോഷം നൽകുന്നതാണെന്ന് നവാസ് പറഞ്ഞു. തമാശ,കപ്പേള,കുരുതി, ഹലാൽ ലൗ സ്റ്റോറി തുടങ്ങി നിരവധി സിനിമകളിൽ നവാസ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.