< Back
Entertainment
Kamal Haasan movie shooting completed
Entertainment

മണിരത്നം കമൽ ഹാസൻ ചിത്രം 'തഗ് ലൈഫ്' ചിത്രീകരണം പൂർത്തിയായി

Web Desk
|
24 Sept 2024 5:08 PM IST

37 വർഷങ്ങൾക്ക് ശേഷമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്.

കമൽ ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ഓരോ അപ്‌ഡേറ്റും ട്രൻഡിങ് ആയിമാറിയ ചിത്രമാണ് തഗ് ലൈഫ്. നീണ്ട 37 വർഷങ്ങൾക്കിപ്പുറമാണ് കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ തുടങ്ങിയവർക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്.

തഗ് ലൈഫിന്റെ ചിത്രീകരണം പൂർത്തിയായ വിവരം നിർമാതാക്കൾ ഇന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. കമൽ ഹാസന്റെ രാജ്കമൽ ഫിലിംസിനൊപ്പം മണി രത്നത്തിൻറെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിൻറെ റെഡ് ജയൻറ് മൂവീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രംഗരായ ശക്തിവേൽ നായ്ക്കർ എന്നാണ് ചിത്രത്തിൽ കമൽ ഹാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പേര്.

മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ.ആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രൻ ആണ് ഛായാഗ്രാഹകൻ. അശോക് സെൽവൻ, അലി ഫസൽ, പങ്കജ് ത്രിപാഠി, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിആർഔ പ്രതീഷ് ശേഖർ.

Related Tags :
Similar Posts