< Back
Entertainment
കമൽഹാസൻ-ശങ്കർ ചിത്രം ഇന്ത്യൻ 2 വിന്റെ ആദ്യ ഗ്ലിംസ് വീഡിയോ നവംബർ മൂന്നിന്
Entertainment

കമൽഹാസൻ-ശങ്കർ ചിത്രം 'ഇന്ത്യൻ 2' വിന്റെ ആദ്യ ഗ്ലിംസ് വീഡിയോ നവംബർ മൂന്നിന്

Web Desk
|
29 Oct 2023 7:45 PM IST

കമൽഹാസന്റെ ജന്മദിനത്തിന് മുന്നോടിയായിട്ടാണ് ഗ്ലിംസ് വീഡിയോ പുറത്തിറക്കുന്നത്

കമൽഹാസനെ കേന്ദ്രകഥാപാത്രമാക്കി ശങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2' വിന്റെ ആദ്യ ഗ്ലിംസ് വീഡിയോ നവംബർ മൂന്നിന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ലൈക്ക പ്രൊഡക്ഷൻസിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കമൽഹാസന്റെ ജന്മദിനത്തിന് മുന്നോടിയായിട്ടാണ് ഇന്ത്യൻ ഏൻ ഇൻട്രോ എന്ന പേരുള്ള ഗ്ലിംസ് വീഡിയോ പുറത്തിറക്കുന്നത്.

ശങ്കറിന്റെ സംവിധാനത്തിൽ 1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. സേനാപതി എന്ന സ്വാതന്ത്ര്യ സമര സേനാനിയായും അദ്ദേഹത്തിന്റെ മകനായ ചന്ദ്രബോസായും ഇരട്ടവേഷത്തിലാണ് കമൽ ഹാസൻ ആദ്യഭാഗത്തിലെത്തിയിരുന്നത്. ശങ്കറാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

രാകുൽ പ്രീത് സിംഗ്, പ്രിയാ ഭവാനി ശങ്കർ, ബോബി സിംഹ, സമുദ്രക്കനി, ഗുരു സോമസുന്ദരം എന്നിവരാണ് 'ഇന്ത്യൻ 2'വിലെ പ്രധാന അഭിനേതാക്കൾ. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ലൈക്ക പൊഡക്ഷൻസും റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Similar Posts