< Back
Entertainment
കമൽ ഹാസന് കോവിഡ്; ചെന്നൈയിലെ ആശുപത്രിയിൽ ക്വാറൻറൈനിൽ പ്രവേശിച്ചു
Entertainment

കമൽ ഹാസന് കോവിഡ്; ചെന്നൈയിലെ ആശുപത്രിയിൽ ക്വാറൻറൈനിൽ പ്രവേശിച്ചു

Web Desk
|
22 Nov 2021 5:40 PM IST

അമേരിക്കയിലായിരുന്ന താരം മടങ്ങി എത്തിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

തമിഴ് നടൻ കമൽ ഹാസന് കോവിഡ് സ്ഥിതീകരിച്ചു. അമേരിക്കയിലായിരുന്ന താരം മടങ്ങി എത്തിയതിന് ശേഷം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ചെന്നൈ സ്വകാര്യ ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിച്ചതായി താരം ട്വീറ്റ് ചെയ്തു.

'അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ എനിക്ക് ചെറിയ ചുമയുണ്ടായിരുന്നു. അതേ തുടർന്നാണ് കൊവിഡ് പരിശോധന നടത്തിയിരുന്നത്, ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചതിനാൽ ചെന്നൈയിലെ ആശുപത്രിയിൽ ക്വാറൻറൈനിലാണ്. കൊവിഡ് എവിടെയും പോയിട്ടില്ലെന്ന് എല്ലാവരും തിരിച്ചറിയണം. അതിനാൽ രോഗം വരാതിരിക്കാൻ ഏവരും ശ്രദ്ധിക്കണം' എന്നാണ് കമൽ ഹാസൻറെ ട്വീറ്റ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റനാഷ്ണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ഫഹദ് ഫാസിലും വിജയിസേതുപതിയും ചിത്രത്തിലുണ്ട്.

Similar Posts