< Back
Entertainment
70 വയസായെന്ന് വിശ്വസിക്കാനാകുന്നില്ല മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമല്‍ ഹാസന്‍
Entertainment

'70 വയസായെന്ന് വിശ്വസിക്കാനാകുന്നില്ല' മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കമല്‍ ഹാസന്‍

Web Desk
|
7 Sept 2021 10:42 AM IST

"മമ്മൂട്ടിക്ക് എന്നേക്കാള്‍ പ്രായം കുറവാണെന്നായിരുന്നു കരുതിയിരുന്നത്"

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഇന്ന് എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികള്‍ താരത്തിന് ആശംസകളുമായി എത്തുകയാണ്. ഉലകനായകന്‍ കമല്‍ ഹാസന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

"മമ്മൂട്ടി സാറിന് എഴുപത് വയസായെന്ന് വിശ്വസിക്കാനാകുന്നില്ല, അദ്ദേഹത്തിന് തന്നേക്കാള്‍ പ്രായം കുറവാണെന്നായിരുന്നു കരുതിയിരുന്നത്. കാരണം താന്‍ സിനിമയില്‍ വന്നതിന് ശേഷമാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. മാത്രമല്ല, കണ്ണാടിയില്‍ നോക്കുമ്പോഴും അദ്ദേഹം തന്‍റെ ജൂനിയറാണ്. പ്രേക്ഷകര്‍ക്കും അങ്ങനെയേ തോന്നൂ.''- കമല്‍ ഹാസന്‍ പറയുന്നു.

ഈ യുവത്വവും ഊര്‍ജവും എന്നും കാത്തുസൂക്ഷിക്കണമെന്നും അതിനായി ഈ മുതിര്‍ന്ന പൌരന് മറ്റൊരു മുതിര്‍ന്ന പൌരന്‍റെ എല്ലാവിധ ആശംസകളും നേരുന്നു എന്നും പറഞ്ഞുകൊണ്ടാണ് കമല്‍ ഹാസന്‍ തന്‍റെ ആശംസാ വീഡിയോ അവസാനിപ്പിക്കുന്നത്.

Similar Posts