Entertainment
Kangana Ranaut was trolled for her Bharatanatyam

ചന്ദ്രമുഖി ൨വില്‍ കങ്കണ

Entertainment

ഇതിലും ഭേദം ജ്യോതികയുടെ നൃത്തമായിരുന്നു; ചന്ദ്രമുഖി2വിലെ കങ്കണയുടെ നൃത്തത്തിന് ട്രോളോടു ട്രോള്‍

Web Desk
|
14 Aug 2023 12:38 PM IST

ഭരതനാട്യമാണ് കങ്കണ ഗാനരംഗത്തില്‍ അവതരിപ്പിക്കുന്നതെങ്കിലും നൃത്തം പഠിച്ചവര്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്

ചെന്നൈ: കങ്കണ റണൗട്ടിന്‍റെ ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന തമിഴ് ചിത്രമാണ് ചന്ദ്രമുഖി 2. രജനീകാന്തും ജ്യോതികയും പ്രധാന വേഷങ്ങളിലെത്തി 2005ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖിയുടെ തുടര്‍ച്ചയാണ് ചന്ദ്രമുഖി 2. രാഘവ ലോറന്‍സാണ് നായകന്‍. ഈയിടെ ചിത്രത്തിലെ സ്വാഗതാഞ്ജലി എന്ന ടൈറ്റില്‍ ഗാനം ഈയിടെ പുറത്തിറങ്ങിയിരുന്നു. കങ്കണയുടെ നൃത്തമാണ് പാട്ടിന്‍റെ ഹൈലൈറ്റെങ്കിലും നടിയുടെ ഡാന്‍സിന് ട്രോളുകള്‍ ഏറ്റുവാങ്ങാനിയിരുന്നു വിധി.


ഭരതനാട്യമാണ് കങ്കണ ഗാനരംഗത്തില്‍ അവതരിപ്പിക്കുന്നതെങ്കിലും നൃത്തം പഠിച്ചവര്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഓസ്കര്‍ സംഗീതഞ്ജന്‍ എം.കീരവാണിയാണ് ഗാനത്തിന് ഈണമിട്ടിരിക്കുന്നത്. ഇതിലും ഭേദം ചന്ദ്രമുഖിയിലെ ജ്യോതികയുടെ നൃത്തമായിരുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. ജ്യോതിക ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ലെങ്കിലും കങ്കണയെക്കാള്‍ നന്നായി നൃത്തം ചെയ്തുവെന്നാണ് അഭിപ്രായം. 17 വര്‍ഷമായി നൃത്തം പഠിക്കുന്ന താന്‍ കങ്കണയുടെ നൃത്തം കണ്ടപ്പോള്‍ എന്നു കുറിച്ച ഒരു ഉപയോക്താവ് മണിച്ചിത്രത്താഴിലെ ശോഭനയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. കങ്കണ നല്ല നടിയാണെങ്കിലും നല്ലൊരു നര്‍ത്തകി അല്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കങ്കണയെക്കാള്‍ നല്ലത് അനുഷ്കയാണെന്ന് അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കങ്കണയുടെ ആരാധകര്‍ ഇതിനെ പ്രതിരോധിച്ചുകൊണ്ട് രംഗത്തെത്തി. ചന്ദ്രമുഖിയിലെ കങ്കണയുടെ നൃത്തം നന്നായിട്ടുണ്ടെന്നും താനൊരു നര്‍ത്തകിയല്ലെന്ന് കങ്കണ മുന്‍പ് സമ്മതിച്ചിട്ടുണ്ടെന്നും ആരാധകര്‍ പറഞ്ഞു.



ഇതിലും ഭേദം ജ്യോതികയുടെ നൃത്തമായിരുന്നു; ചന്ദ്രമുഖി2വിലെ കങ്കണയുടെ നൃത്തത്തിന് ട്രോളോടു ട്രോള്‍പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 19 ന് തിയേറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമിക്കുന്നത്.ആർ.ഡി.രാജശേഖർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. ദേശീയ അവാർഡ് ജേതാവ് തോട്ട തരണിയാണ് പ്രൊഡക്ഷൻ ഡിസൈനർ. വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



Similar Posts