< Back
Entertainment
അടുത്ത ഹിയറിംഗിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ്- കങ്കണയ്ക്ക് മുന്നറിയിപ്പുമായി കോടതി
Entertainment

അടുത്ത ഹിയറിംഗിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ്- കങ്കണയ്ക്ക് മുന്നറിയിപ്പുമായി കോടതി

Web Desk
|
14 Sept 2021 4:00 PM IST

തുടർച്ചയായി ഹാജരാകാതിരുന്നതോടെയാണ് താരത്തിന് കോടതി മുന്നറിയിപ്പ് നല്‍കിയത്

ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ കങ്കണ റണൌട്ടിന് മുന്നറിയിപ്പുമായി അന്ധേരി മെട്രോപ്പൊലിറ്റൻ കോടതി. അടുത്ത ഹിയറിംഗിന് ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിക്കുമെന്ന് കോടതി പറഞ്ഞു. തുടർച്ചയായി ഹാജരാകാതിരുന്നതോടെയാണ് താരത്തിന്കോടതി മുന്നറിയിപ്പ് നല്‍കിയത്. സെപ്തംബര്‍ 20നാണ് അടുത്ത ഹിയറിംഗ്.

പുതിയ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി തിരക്കിലായിരുന്നുവെന്നും കൊവിഡ് രോഗലക്ഷണങ്ങളുണ്ടെന്നും പറഞ്ഞാണ് ചൊവ്വാഴ്ചയും നടി കോടതിയില്‍ എത്താതിരുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ജാവേദ് അക്തര്‍ കങ്കണയ്ക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. ബോളിവുഡിൽ പലരെയും ആത്മഹത്യയിലേക്കു നയിക്കുന്ന സംഘത്തിന്‍റെ ഭാഗമാണ് ജാവേദ് അക്തർ എന്ന പരാമർശത്തിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കണമെന്ന കങ്കണയുടെ അപേക്ഷ കഴിഞ്ഞയാഴ്ച ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.

കോടതി നടപടി വൈകിക്കാനുള്ള തന്ത്രമാണ് ഓരോ തവണയും പല കാരണങ്ങള്‍ പറഞ്ഞ് ഹാജരാകാതിരുന്നതിന് പിന്നിലെന്ന് അഭിഭാഷകന്‍ ആരോപിച്ചു.

Similar Posts