< Back
Entertainment
kangana ranaut

കങ്കണ റണൗട്ട്

Entertainment

മൂന്നു ദേശീയ പുരസ്കാരം നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തതു പോലെ; ആമിറിനെ പരിഹസിച്ച് കങ്കണ

Web Desk
|
11 Feb 2023 10:02 AM IST

എഴുത്തുകാരിയും നോവലിസ്റ്റുമായ ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു ആമിര്‍ കങ്കണയെക്കുറിച്ച് പറഞ്ഞത്

നടന്‍ ആമിര്‍ ഖാനെതിരെ വീണ്ടും ഒളിയമ്പുമായി നടി കങ്കണ റണൗട്ട്. ഈയിടെ നടന്ന ഒരു പുസ്തക പ്രകാശനച്ചടങ്ങിലെ ആമിറിന്‍റെ വാക്കുകള്‍ക്കെതിരെയാണ് ക്യൂന്‍ താരത്തിന്‍റെ പ്രതികരണം. എഴുത്തുകാരിയും നോവലിസ്റ്റുമായ ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു ആമിര്‍ കങ്കണയെക്കുറിച്ച് പറഞ്ഞത്.


തന്‍റെ ജീവിതം സിനിമയാക്കിയാല്‍ ആരാണ് തന്നെ നന്നായി അവതരിപ്പിക്കുക എന്നതായിരുന്നു ശോഭയുടെ ആമിറിനോടുള്ള ചോദ്യം. ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവരുടെ പേരുകളാണ് ആമിര്‍ പറഞ്ഞത്. ഇതിനിടയില്‍ കങ്കണയെക്കുറിച്ച് ശോഭ സൂചിപ്പിച്ചു. ''അതെ, അവളും അത് നന്നായി ചെയ്യും. കങ്കണ അത് നന്നായി ചെയ്യും. അവള്‍ മികച്ചൊരു നടിയാണ്. വ്യത്യസ്തയായ അഭിനേതാവാണ്'' എന്നായിരുന്നു ആമിറിന്‍റെ മറുപടി. തലൈവിയിലെ കങ്കണയുടെ അഭിനയത്തെ ശോഭ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ആമിറിന്‍റെ അഭിനന്ദന വാക്കുകളൊന്നും കങ്കണയെ തൃപ്തിപ്പെടുത്തിയില്ല. അഭിമുഖത്തിനിടയില്‍ തന്‍റെ പേര് പറയാതിരിക്കാന്‍ നടന്‍ പരമാവധി ശ്രമിച്ചുവെന്നാണ് കങ്കണയുടെ ആരോപണം.



വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് കങ്കണ പ്രതികരിക്കുകയും ചെയ്തു.''ബേച്ചര ആമിർ ഖാൻ ... ഹ ഹ മൂന്ന് തവണ ദേശീയ അവാർഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ നടിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. അദ്ദേഹം പറഞ്ഞവരില്‍ ഒരാള്‍ക്കു പോലും പുരസ്കാരം ലഭിച്ചിട്ടില്ല. നന്ദി..ശോഭ ജീ..എനിക്ക് നിങ്ങളെ ഇഷ്ടമാണ്'' കങ്കണ ട്വിറ്ററില്‍ കുറിച്ചു. വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ളവരാണ് ഞാനും ശോഭയും. എന്നാല്‍ അത് എന്‍റെ കലയെയും കഠിനാധ്വാനത്തെയും കലയോടുള്ള അർപ്പണബോധത്തെയും അംഗീകരിക്കുന്നതിൽ നിന്ന് അവളെ തടയുന്നില്ല, അത് ഒരാളുടെ സമഗ്രതയുടെയും മൂല്യവ്യവസ്ഥയുടെയും പ്രതിഫലനമാണ്. പുതിയ പുസ്തകത്തിന് ആശംസകള്‍. എന്നെ ഓര്‍ത്തതില്‍ ഞാന്‍ ഭാഗ്യവതിയാണ്. വർഗീയവാദികളുടെ ലോകത്ത് ഇത് പെൺകുട്ടികളുടെ പ്രണയമാണ്'' കങ്കണ ട്വീറ്റ് ചെയ്തു. മൂന്നല്ല നാല് ദേശീയ പുരസ്‌കാരങ്ങൾ തനിക്കുണ്ടെന്ന് അവർ സ്വയം തിരുത്തി. "ക്ഷമിക്കണം എനിക്ക് ഇതിനകം നാല് ദേശീയ അവാർഡുകൾ ഉണ്ട്, എനിക്ക് എത്രയെണ്ണം ഉണ്ടെന്ന് എനിക്ക് ഓർമ്മയില്ല, ഒരു പത്മശ്രീ എന്‍റെ ആരാധകർ ഓർമ്മിപ്പിച്ചു." കങ്കണ കൂട്ടിച്ചേര്‍ത്തു.

Similar Posts