< Back
Entertainment

Entertainment
കങ്കണയുടെ 'തലൈവി' സെപ്തംബർ 10ന് റിലീസ് ചെയ്യും
|23 Aug 2021 6:04 PM IST
ചിത്രം തിയറ്ററിലാണ് റിലീസ് ചെയ്യുക
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം തലൈവി സെപ്റ്റംബര്‍ 10ന് റിലീസ് ചെയ്യും. കങ്കണ തന്നെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി അടങ്ങിയ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്.
തമിഴ്നാട്ടില്‍ 50 ശതമാനം ശേഷിയോടെ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. അതിനാൽ ചിത്രം തിയറ്ററിലാണ് റിലീസ് ചെയ്യുക. എ.എല്‍ വിജയ് ആണ് സംവിധാനം. ചിത്രത്തില്‍ എം.ജി.ആറിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്.
2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.