< Back
Entertainment
Kangana wishes Swara,Actress Kangana Ranaut wishes Swara Bhaskar,Swara Bhaskar  Wedding
Entertainment

സ്വര ഭാസ്‌കറിന് വിവാഹാശംസകൾ നേർന്ന് കങ്കണ; ജീവിതത്തിലെ ആദ്യത്തെ പോസറ്റീവ് ട്വീറ്റെന്ന് കമന്റ്

Web Desk
|
17 Feb 2023 6:35 PM IST

അടുത്തിടെ സ്വര ഭാസ്‌കറിനെയും താപ്‌സി പന്നുവിനെയും ബി ഗ്രേഡ് നടിമാർ എന്നുവിളിച്ചത് ഏറെ വിവാദമായിരുന്നു

മുംബൈ: നടി സ്വര ഭാസ്‌കറും സമാജ്വാദി പാർട്ടി നേതാവ് ഫഹദ് അഹമ്മദും വിവാഹിതരായ വാർത്ത ഇന്നലെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സിനിമ, രാഷ്ട്രീയമേഖലയിൽ നിന്നുള്ള നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേർന്നത്. ഇരുവർക്കും ആശംസകളുമായി നടി കങ്കണ റാവത്തും രംഗത്തെത്തി. രാഷ്ട്രീയമായ വിയോജിപ്പുകൾ കാരണം ഇരുവരും അത്ര സ്വരച്ചേർച്ചയിലല്ലായിരുന്നു. അതുകൊണ്ട് തന്നെ കങ്കണയുടെ ആശംസയെ ആരാധകർ അൽപം അമ്പരപ്പോടെയാണ് സ്വീകരിച്ചത്.

'ദൈവാനുഗ്രഹത്താൽ നിങ്ങൾ സന്തുഷ്ടരും അനുഗ്രഹീതരുമാണ്. വിവാഹങ്ങൾ ഹൃദയത്തിലാണ് നടക്കുന്നത്..ബാക്കിയെല്ലാം വെറും ഔപചാരികത മാത്രം.' സ്വരയുടെ വിവാഹചിത്രങ്ങൾക്ക് താഴെ കങ്കണ കുറിച്ചു.


അതേസമയം, കങ്കണയുടെ ജീവിതത്തിലെ ആദ്യത്തെ പോസറ്റീവ് ട്വീറ്റ് എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. തനുവെഡ്‌സ് മനു എന്ന സിനിമയിൽ കങ്കണയും സ്വരയും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാൽ അടുത്തിടെ സ്വര ഭാസ്‌കറിനെയും താപ്‌സി പന്നുവിനെയും ബി ഗ്രേഡ് നടിമാർ എന്നുവിളിച്ചതും ഏറെ വിവാദമായിരുന്നു.

ജനുവരി ആറിന് നടന്ന സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങളടങ്ങിയ വീഡിയോ സ്വര പങ്കുവെച്ചതോടെയാണ് വിവരം സ്ഥിരീകരിച്ചത്.

'ചിലപ്പോൾ നിങ്ങളുടെ തൊട്ടടുത്തുള്ള ചിലത് നിങ്ങൾ വിദൂരതയിൽ തിരഞ്ഞുകൊണ്ടിരിക്കും. ഞങ്ങൾ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങൾ ആദ്യം കണ്ടെത്തിയത് സൗഹൃദമാണ്. എന്നിട്ട് ഞങ്ങൾ പരസ്പരം അടുത്തറിഞ്ഞു. എന്റെ ഹൃദയത്തിലേക്ക് സ്വാഗതം @ഫഹദ് സിരാർ അഹ്മദ്. ഇത് അരാജകമാണ്, പക്ഷേ ഇത് നിങ്ങളുടേതാണ്!' വീഡിയോക്കൊപ്പം സ്വര ട്വിറ്ററിൽ കുറിച്ചു. ഫഹദിന്റെ ഔദ്യോഗിക അക്കൗണ്ട് മെൻഷൻ ചെയ്തായിരുന്നു കുറിപ്പ്.


Similar Posts