< Back
Entertainment
വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ കന്നഡ സൂപ്പർ താരം വിജയ് കുമാറും
Entertainment

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ കന്നഡ സൂപ്പർ താരം വിജയ് കുമാറും

Web Desk
|
29 April 2025 1:17 PM IST

തെലുഗു പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി തെലുഗു സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ കന്നഡ സൂപ്പർ താരം വിജയ് കുമാറും പ്രധാന വേഷത്തിലെത്തുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ചേർന്നാണ്. തെലുഗു പുതുവർഷമായ ഉഗാദിയോടനുബന്ധിച്ച് ആണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ബോളിവുഡ് താരം തബുവും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ വീര സിംഹ റെഡ്ഡിക്ക് ശേഷം വിജയ് കുമാർ അഭിനയിക്കുന്ന രണ്ടാമത്തെ തെലുഗു പ്രോജക്ട് ആണ് ഈ വിജയ് സേതുപതി - പുരി ജഗനാഥ് ചിത്രം. കന്നഡ സിനിമകളിലെ ശക്തമായ പ്രകടനങ്ങൾ കൊണ്ട് ഏറെ ശ്രദ്ധേയനായ നടനാണ് വിജയ് കുമാർ. പുരി ജഗന്നാഥ് രചിച്ച വ്യത്യസ്തമായ തിരക്കഥയിൽ വിജയ് സേതുപതിയെ ഇതുവരെ കാണാത്ത വേഷത്തിൽ അവതരിപ്പിക്കുന്നു എന്നതാണ് ഈ വമ്പൻ പ്രോജക്റ്റിനെ കൂടുതൽ ആവേശകരമാക്കുന്നത്. മുമ്പ് ആരും കണ്ടിട്ടില്ലാത്ത വിജയ് സേതുപതിയുടെ ഒരു വശം തുറന്നുകാട്ടാൻ ഒരുങ്ങുകയാണ് പുരി ജഗനാഥ്.

ഡ്രാമ, ആക്ഷൻ, ഇമോഷൻ എന്നിവ ഉൾപ്പെടുത്തി ഒരുക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ജൂണിലാണ് ചിത്രത്തിന്‍റെ റെഗുലർ ചിത്രീകരണം ആരംഭിക്കുന്നത്. തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ഒരു മൾട്ടി-ലാംഗ്വേജ് റിലീസായി ആണ് ചിത്രം ഒരുക്കുന്നത്. രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ബാനർ- പുരി കണക്ട്സ്, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

Similar Posts