< Back
Entertainment

Entertainment
കന്നഡ സംവിധായകന്‍ നവീന്‍ കോവിഡ് ബാധിച്ച് മരിച്ചു
|3 May 2021 8:49 AM IST
36 വയസായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
കന്നഡ സംവിധായകന്‍ നവീന്‍ കോവിഡ് ബാധിച്ച് മരിച്ചു. 36 വയസായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മാണ്ഡ്യ സ്വദേശിയായ നവീന്‍റെ സംസ്കാരം സ്വദേശത്ത് നടക്കും.
2011ല്‍ പുറത്തിറങ്ങിയ വണ്‍ ഡേ എന്ന ചിത്രത്തിലൂടെയാണ് നവീന്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അപ്പു വെങ്കിടേഷ്, രേവണ്ണ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നവീന്‍റെ അപ്രതീക്ഷിതമായ വിയോഗത്തിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും സഹപ്രവര്‍ത്തകരും. ഏപ്രിലിൽ കന്നഡ ചലച്ചിത്രമേഖലയിലെ പ്രശസ്ത പോസ്റ്റർ ഡിസൈനറും സംവിധായകനുമായ മസ്താൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. നടനും നിർമ്മാതാവുമായ ഡോ. ഡി.എസ് മഞ്ജുനാഥും കോവിഡ് ബാധിച്ചാണ് മരണമടഞ്ഞത്.