Entertainment
Soundarya Jagadish

സൗന്ദര്യ ജഗദീഷ്

Entertainment

കന്നഡ നിര്‍മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍

Web Desk
|
15 April 2024 1:04 PM IST

സംഭവത്തിൽ മഹാലക്ഷ്മി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ബെംഗളൂരു: കന്നഡ സിനിമ നിര്‍മാതാവ് സൗന്ദര്യ ജഗദീഷ് വീട്ടില്‍ മരിച്ച നിലയില്‍. ബെംഗളൂരുവിലെ വസതിയില്‍ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ രാജാജിനഗറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മഹാലക്ഷ്മി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജഗദീഷ് ജീവനൊടുക്കിയതാണോ എന്ന് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കന്നഡ നടൻ ദർശൻ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി. "സൗന്ദര്യ ജഗദീഷ് സാറിൻ്റെ പെട്ടെന്നുള്ള വേർപാട് കേട്ട് ഞെട്ടലും സങ്കടവും ഉണ്ട്. കന്നഡ സിനിമാ വ്യവസായത്തിന് അദ്ദേഹത്തിൻ്റെ വിയോഗം തീരാനഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം അറിയിക്കുന്നു'' കന്നഡ നിർമ്മാതാവും സംവിധായകനുമായ തരുൺ സുധീർ എക്സില്‍ കുറിച്ചു.

അടുത്തിടെ ജഗദീഷിന്‍റെ ഉടമസ്ഥതയിലുള്ള ജെറ്റ് ലാഗ് പബിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അനുവദനീയമായ സമയത്തിനപ്പുറം പ്രവർത്തിക്കുന്നുവെന്നായിരുന്നു ആരോപണം. പ്രവര്‍ത്തന സമയം കഴിഞ്ഞ് പാർട്ടി നടത്തിയതിന് പബ്ബിനെതിരെ കേസെടുത്തിരുന്നു. താരങ്ങളായ ദർശൻ, ധനഞ്ജയ്, റോക്ക്‌ലൈൻ വെങ്കിടേഷ് തുടങ്ങിയവരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്ല, അത്താഴ വിരുന്നാണ് സംഘടിപ്പിച്ചതെന്നായിരുന്നു പിന്നീട് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞത്. കന്നഡ സിനിമാലോകത്തെ ഏറ്റവും പ്രമുഖ നിർമ്മാതാക്കളിൽ ഒരാളായിരുന്നു സൗന്ദര്യ ജഗദീഷ്.‘സ്നേഹിതരു’, ‘അപ്പു പപ്പു’, ‘മസ്ത് മജാ മാദി’, ‘രാമലീല’ തുടങ്ങി നിരവധി ചിത്രങ്ങൾ ജഗദീഷ് നിർമിച്ചിട്ടുണ്ട്.

Similar Posts