< Back
Entertainment
എന്താ എനര്‍ജി; പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ നിറഞ്ഞാടി മഞ്ജു വാര്യര്‍
Entertainment

എന്താ എനര്‍ജി; പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ നിറഞ്ഞാടി മഞ്ജു വാര്യര്‍

Web Desk
|
14 Oct 2022 10:59 AM IST

അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇൻഡോ-അറബിക് ചിത്രം ആയിഷയുടെ ലോഞ്ച് ജിദ്ദയിൽ വച്ച് നടന്നു ഒപ്പം സിനിമയിലെ ഒരു വീഡിയോ ഗാനവും പുറത്തിറക്കി. പ്രഭുദേവയുടെ മാസ്മരിക നൃത്ത ചുവടുകളുമായാണ് മഞ്ജു വാര്യർ ഈ ഗാനത്തിൽ എത്തുന്നത്. ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ നിന്നാണ് ഈ ഗാനത്തിന്‍റെ ലൈവ് മ്യൂസിക് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ ആകും സിനിമ റിലീസ് ആകുന്നതു. ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയ്ക്ക് ഇത്തരം ഒരു വേദി സൗദി അറേബിയയിൽ ലഭിക്കുന്നത്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു. ഈ ചിത്രത്തില്‍ ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ ആണ് പാടിയിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നതു . ആഷിഫ് കക്കോടിയാണ് രചന.

രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്‍ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.' ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്നു. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്‍റെ സഹ നിർമ്മാതാക്കൾ.

ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, കല- മോഹന്‍ദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, ചമയം-റോണക്‌സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. , ശബ്ദ സംവിധാനം- വൈശാഖ്, സ്റ്റില്‍- രോഹിത് കെ. സുരേഷ്, ലൈന്‍ പ്രൊഡ്യൂസര്‍- റഹിം പി.എം.കെ., പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ശബരി.



Similar Posts