< Back
Entertainment

Entertainment
കാത്തിരിപ്പ് മതിയാക്കാം; കരിക്കിന്റെ പുതിയ വെബ്‌സീരിസ് വരുന്നു- 'കലക്കാച്ചി'
|29 Nov 2021 7:34 PM IST
മൂന്ന് മാസം മുമ്പ് ഓഗസ്റ്റ് 21 നാണ് കരിക്കിന്റെ ഒഫീഷ്യൽ ചാനലിൽ ഒരു വീഡിയോ വന്നത്.
കരിക്കിന്റെ പുതിയ വെബ്‌സീരിസ് എവിടെയെന്ന് ചോദിച്ചവരുടെ കാത്തിരിപ്പിന് ഒടുവിൽ തീരുമാനമായിരിക്കുന്നു. അടുത്ത മാസം കരിക്കിന്റെ പുതിയ വെബ്‌സീരിസ് പുറത്തുവരും. 'കലക്കാച്ചി' എന്നാണ് പുതിയ വെബ്‌സീരിസിന്റെ പേര്.
മൂന്ന് മാസം മുമ്പ് ഓഗസ്റ്റ് 21 നാണ്‌കരിക്കിന്റെ ഒഫീഷ്യൽ ചാനലിൽ ഒരു വീഡിയോ വന്നത്. സിമ്പ എന്ന പൂച്ചയുടെ കഥ പറഞ്ഞ 'സ്റ്റാർ' ആയിരുന്നു അത്. സ്റ്റാറിന് പക്ഷേ കരിക്കിന്റെ മറ്റു വീഡിയോകൾ പോലെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റാൻ സാധിച്ചിരുന്നില്ല. പിന്നീട് ഫ്‌ളിക്ക് എന്ന അവരുടെ സെക്കൻഡറി ചാനലിൽ വീഡിയോകളും സീരിസുകളും വന്നെങ്കിലും കരിക്കിന്റേതായി ഒന്നും വന്നിരുന്നില്ല. 42 മില്യൺ കാഴ്ച്ചക്കാരുള്ള പ്ലസ് ടു ഫ്രീ പിരീഡ് എന്ന വീഡിയോയാണ് കരിക്കിൽ നിന്ന് വന്ന ഏറ്റവും കാഴ്ചക്കാരുള്ള വീഡിയോ.
Summary: karikku new web series Announced named kalakkachi