< Back
Entertainment
തിയറ്ററിൽ തന്നെ; കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ് റിലീസ് തിയതി പുറത്തുവിട്ടു
Entertainment

തിയറ്ററിൽ തന്നെ; 'കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്' റിലീസ് തിയതി പുറത്തുവിട്ടു

Web Desk
|
1 Feb 2022 7:55 PM IST

ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ച ഫാമിലി-ക്രൈം ത്രില്ലർ ചിത്രത്തിന്റെ രചന സംവിധായകന്റേത് തന്നെയാണ്

കൊവിഡ് മൂലം റിലീസ് മാറ്റിവെച്ച കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 4ന് തിയറ്ററിലെത്തും. ജനുവരി 28നായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകള്‍ സി കാറ്റഗറയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവെയ്ക്കുകയായിരുന്നു.

ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചഫാമിലി-ക്രൈം ത്രില്ലർ ചിത്രത്തിന്റെ രചന സംവിധായകൻ തന്നെയാണ് നിർവഹിക്കന്നത്. ധീരജ് ഡെന്നി നായകനാവുന്ന ചിത്രത്തിൽ ആദ്യ പ്രസാദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

രഞ്ജിത് രാജാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. റഫീഖ് അഹമ്മദ്, ബി. കെ. ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി. മോഹൻ തുടങ്ങിയവർ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. പ്രശാന്ത് കൃഷ്ണയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. റെക്‌സണ്‍ ജോസഫാണ് എഡിറ്റര്‍.

Similar Posts