< Back
Entertainment

Entertainment
പതിനഞ്ച് ഗെറ്റപ്പുകളിൽ കാർത്തി; സർദാർ 21 ന് തിയേറ്ററുകളിൽ
|19 Oct 2022 10:22 AM IST
ഈ മാസം 21 നാണ് സർദാർ തിയേറ്ററുകളിൽ റിലീസ് ചെയ്യുക
ചെന്നൈ: കാർത്തി നായകനാകുന്ന പുതിയ ചിത്രം'സർദാർ'ൽ പതിനഞ്ച് ഗെറ്റപ്പുകളിലാണ് നടൻ എത്തുന്നത്. പി എസ് മിത്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകർക്ക്. ഈ മാസം 21 നാണ് സർദാർ തിയേറ്ററുകളിൽ റിലീസ് ചെയ്യുക. സിനിമയുടെ അഡ്വാൻസ് ബുക്കിങ്ങ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. കാർത്തിയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കുളള ചിത്രമാണ് സർദാർ. സിനിമയുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 40 മിനിട്ടുമാണ്. രജീഷ വിജയനും രാശി ഖന്നയുമാണ് ചിത്രത്തിലെ നായികമാർ. പി എസ് മിത്രൻ തന്നെ തിരക്കഥയും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ജി.വി പ്രകാശാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിക്കുന്നു.പ്രിൻസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.