< Back
Entertainment
മാധ്യമപ്രവർത്തകനായി കാർത്തിക് ആര്യൻ; ധമാക്കയുടെ ട്രെയിലർ പുറത്തുവിട്ടു
Entertainment

മാധ്യമപ്രവർത്തകനായി കാർത്തിക് ആര്യൻ; 'ധമാക്ക'യുടെ ട്രെയിലർ പുറത്തുവിട്ടു

Web Desk
|
19 Oct 2021 5:49 PM IST

ട്രെയിലർ പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ 20 ലക്ഷം പേരാണ് യൂട്യൂബിൽ ട്രെയിലർ കണ്ടത്.

കാർത്തിക് ആര്യൻ നായകനായി എത്തുന്ന 'ധമാക്ക'യുടെ ട്രെയിലർ പുറത്തുവിട്ടു. മാധ്യമപ്രവർത്തകനായാണ് ചിത്രത്തിൽ ആര്യൻ വേഷമിടുന്നത്. രാം മധ്വാനി സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസ് ചെയ്യുക. ഈ മാസം 19 ന് ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തും. ട്രെയിലർ പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ 20 ലക്ഷം പേരാണ് യൂട്യൂബിൽ ട്രെയിലർ കണ്ടത്.

രാം മധ്വാനിയും പൂനിത് ശർമയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. റോണി സ്‌ക്ര്യൂവാല നിർമിക്കുന്ന ചിത്രം ദ ടെറർ എന്ന സിനിമയുടെ റീമേക്കാണ്. കാർത്തിക് ആര്യനെ കൂടാതെ മൃണാൽ താക്കൂർ, അമൃത സുഭാഷ്, വികാസ് കുമാർ, വിശ്വസീജ് പ്രധാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിശാൽ ഖുറാന സംഗീത സംവിധായകനാകുന്ന ചിത്രത്തിൽ അർജ്ജുൻ പതാക് എന്ന വാർത്താവതാരകനായാണ് കാർത്തിക് ആര്യൻ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

Similar Posts