< Back
Entertainment
എന്തിനാ മമ്മൂക്ക എന്നെ ഇങ്ങനെ വാരുന്നത്? അന്ന് കാര്‍ത്തിക മമ്മൂട്ടിയോട് പറഞ്ഞു
Entertainment

എന്തിനാ മമ്മൂക്ക എന്നെ ഇങ്ങനെ വാരുന്നത്? അന്ന് കാര്‍ത്തിക മമ്മൂട്ടിയോട് പറഞ്ഞു

Web Desk
|
8 Aug 2021 8:43 AM IST

കാർത്തികയ്ക്ക് സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടോ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം

എണ്‍പതുകളിലെ തിരക്കേറിയ നടിയായിരുന്നു കാര്‍ത്തിക. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളില്‍ കാര്‍ത്തിക വേഷമിട്ടിട്ടുണ്ട്. കരിയിലക്കാറ്റു പോലെ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായിട്ടാണ് കാര്‍ത്തിക അഭിനയിച്ചത്. ഇപ്പോള്‍ ഇരുവരും തമ്മിലുള്ള വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു സിനിമയുടെ പ്രമോഷൻ പരിപാടിയ്ക്കിടയിൽ കാർത്തികയോട് ചോദ്യങ്ങൾ ചോദിക്കുകയാണ് മമ്മൂട്ടി.

കാർത്തികയ്ക്ക് സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടോ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഒരു ഹോബി എന്ന രീതിയിൽ ഓകെയാണ് എന്നായിരുന്നു കാർത്തികയുടെ ഉത്തരം. വിശ്രമവേളയിലെ വിനോദം എന്ന രീതിയിലാണോ? എന്ന് മമ്മൂട്ടി വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ "അങ്ങനെയല്ല, ഞാൻ പഠിച്ചുകൊണ്ടിരിക്കുകയല്ലേ? പഠിത്തം പൂർത്തിയാക്കിയിട്ട് കുറച്ചു നല്ല മലയാളം സിനിമകൾ കൂടി ചെയ്യണം എന്നേ ആശയുള്ളൂ," എന്നായിരുന്നു കാര്‍ത്തികയുടെ മറുപടി.

അഭിനയം എന്നത് പെർഫോമിംഗ് ആർട്ടാണ്. അഭിനയകലയാണ്, ദൈവികമായ സിദ്ധിയാണ്. ഞങ്ങൾക്ക് ഇനി ആകെയുള്ള ആശാകേന്ദ്രമാണ് കാർത്തിക. സിനിമ ഞങ്ങളുടെയെല്ലാം വയറ്റിൽ പിഴപ്പാണ്, നായികയില്ലാതെ സിനിമയില്ല. അതുകൊണ്ട് അതിനെ ഒരു ഹോബി ആയി എടുക്കാതെ പ്രൊഫഷൻ ആയി എടുക്കൂ," മമ്മൂട്ടി വീണ്ടും കാർത്തികയോട് ആവശ്യപ്പെട്ടപ്പോൾ "അങ്ങനെയൊന്നുമല്ല, ഇഷ്ടം പോലെ നല്ല നല്ല കുട്ടികളുണ്ട്, എന്തിനാ മമ്മൂക്ക എന്നെ ഇങ്ങനെ വാരുന്നത്?" എന്നായിരുന്നു ചിരിയോടെ കാർത്തികയുടെ മറുപടി. 1987കളിൽ ഷൂട്ട് ചെയ്ത വീഡിയോയില്‍ ശ്രീനിവാസൻ, കൽപ്പന എന്നിവരെയും കാണാം.



Related Tags :
Similar Posts