< Back
Entertainment

Entertainment
നോ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്തു: നടൻ കാർത്തിക്ക് ആര്യന് പിഴ
|19 Feb 2023 9:16 PM IST
എത്ര വലിയ നടനാണെങ്കിലും ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്ന് കുറിച്ച് താരത്തിന്റെ ലംബോർഗിനിയുടെ ചിത്രമുൾപ്പടെ ചേർത്ത് മുംബൈ പൊലീസ് ട്വീറ്റ് ചെയ്തു
മുംബൈ: നോ പാർക്കിങ് ഏരിയയിൽ കാർ പാർക്ക് ചെയ്തതിന് നടൻ കാർത്തിക് ആര്യന് പിഴ. മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രത്തിന് സമീപം പാർക്കിങ് നിരോധന മേഖലയിൽ വണ്ടി പാർക്ക് ചെയ്തതിനാണ് നടന് പൊലീസ് പിഴ ചുമത്തിയത്.
എത്ര വലിയ നടനാണെങ്കിലും ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്ന് കുറിച്ച് താരത്തിന്റെ ലംബോർഗിനിയുടെ ചിത്രമുൾപ്പടെ ചേർത്ത് മുംബൈ പൊലീസ് ട്വീറ്റ് ചെയ്തു. പിഴ തുക എത്രയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
കൃതി സിനോൺ നായികയായ ഷെഹ്‌സാദയാണ് കാർത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രം. അല്ലു അർജുൻ നായകനായ ഹിറ്റ് ചിത്രം അല വൈകുന്ദപുരമലു എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പാണിത്. ബോക്‌സ് ഓഫീസിൽ വലിയ ഹിറ്റ് പ്രതീക്ഷിച്ചിറക്കിയ ചിത്രം പക്ഷേ 6 കോടി മാത്രമാണ് അദ്യ ദിനം നേടിയത്.