< Back
Entertainment
ബിലാലല്ല, മാത്യു ദേവസി; ബി​ഗ് ബി തീം സോങിൽ കാതൽ ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോ വൈറല്‍
Entertainment

ബിലാലല്ല, മാത്യു ദേവസി; 'ബി​ഗ് ബി' തീം സോങിൽ 'കാതൽ' ലൊക്കേഷനിൽ നിന്നുള്ള മമ്മൂട്ടിയുടെ വീഡിയോ വൈറല്‍

Web Desk
|
18 Nov 2022 8:31 AM IST

മമ്മൂട്ടിയും ജ്യോതികയും ഒരുമിച്ചുള്ള ഒരു പഴയ ബ്ലാക്ക് ആന്‍ഡ് ഫോട്ടോയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന 'കാതല്‍'. ജിയോ ബേബിയുടെ സംവിധാനത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന്‍റെ ഈയിടെ പുറത്തുവന്ന പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയും ജ്യോതികയും ഒരുമിച്ചുള്ള ഒരു പഴയ ബ്ലാക്ക് ആന്‍ഡ് ഫോട്ടോയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചത്.

ഇപ്പോൾ കാതലിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഷൂട്ടിം​ഗ് പൂർത്തിയാക്കി സെറ്റിൽ നിന്നും മടങ്ങുന്ന മമ്മൂട്ടിയാണ് വീഡിയോയിലുള്ളത്. കാരവാനിൽ നിന്നും ഇറങ്ങുന്ന മമ്മൂട്ടിയുടെ വീഡിയോയുടെ പശ്ചാത്തലത്തിൽ ബി​ഗ് ബിയിലെ തീം സോങ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് കാതലിന്‍റെ തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ സഹസംവിധായകൻ അഖിൽ ആനന്ദനും ചീഫ് അസോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫും കുഞ്ഞില മസ്സില്ലാമണിയുമാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രമായ നൻപകൽ നേരത്ത് മയക്കം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 12 വര്‍ഷത്തിനു ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കാതല്‍. 2009ല്‍ പുറത്തിറങ്ങിയ സീതാകല്യാണമായിരുന്നു ജ്യോതിക ഒടുവില്‍ അഭിനയിച്ച മലയാളചിത്രം.

Similar Posts