< Back
Entertainment
കാറ്റത്തൊരു മൺകൂട്; മേരി ആവാസ് സുനോയിലെ ആദ്യഗാനം പുറത്ത്
Entertainment

കാറ്റത്തൊരു മൺകൂട്; മേരി ആവാസ് സുനോയിലെ ആദ്യഗാനം പുറത്ത്

Web Desk
|
9 Nov 2021 7:53 AM IST

പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഈണമിട്ട ഗാനം, ആലപിച്ചിരിക്കുന്നത് ജിതിൻ രാജ് ആണ്

''കാറ്റത്തൊരു മൺകൂട്....കൂട്ടിന്നൊരു വെൺപ്രാവ്'' ജയസൂര്യയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയിലെ ആദ്യഗാനം പുറത്തിറങ്ങി. ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഈണമിട്ട ഗാനം, ആലപിച്ചിരിക്കുന്നത് ജിതിൻ രാജ് ആണ്. ബി.കെ.ഹരിനാരായണന്‍റേതാണ് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പ്രേക്ഷകരിലെത്തുന്നത്.

ജി. പ്രജേഷ് സെൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് നിർമാണം. ക്യാപ്റ്റൻ, വെള്ളം എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്.

മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെകഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി, ഗൗതമി നായർ, സോഹൻ സീനുലാൽ,സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.

ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം. ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ. സൗണ്ട് ഡിസൈൻ - അരുണ വർമ, പശ്ചാത്തലസംഗീതം- യാക്സൺ ഗ്യാരി പെരേര, നേഹ നായർ, വിഎഫ്എക്സ്- നിഥിൻ റാം ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിബിൻ ജോൺ, സ്റ്റിൽസ്- ലെബിസൺ ഗോപി, പിആർഒ -വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിസൈൻ-താമിർ ഓകെ. റേഡിയോ ജോക്കിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം . എൻറർടെയ്ൻമെന്റിനും ഇമോഷനും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ഫീൽ ഗുഡ് മൂവിയായിരിക്കും മേരി ആവാസ് സുനോ. മഞ്ജു വാര്യർ- ജയസൂര്യ കോമ്പിനേഷൻ ആദ്യമായാണ്. അത് പ്രേക്ഷകർക്കിഷ്ടപ്പെടുമെന്നുറപ്പാണ് -സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു.



Similar Posts