< Back
Entertainment
കവര്  പൂക്കുന്നു;  ചിത്രീകരണം ഒക്ടോബറില്‍
Entertainment

'കവര് ' പൂക്കുന്നു; ചിത്രീകരണം ഒക്ടോബറില്‍

ijas
|
30 Sept 2022 8:37 PM IST

ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസത്തെ ആണ് 'കവര്' എന്ന് വിളിക്കുന്നത്

നവാഗതനായ ജീവൻ ലാൽ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു 'കവര് ' എന്ന് പേരിട്ടു. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്. ഈശോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റിജോ കെ മണി, റിബിൻ മാത്യു എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഈശോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വരുന്ന ആദ്യചിത്രം കൂടിയാണ്. ഒക്ടോബർ പകുതിയോടെ ചിത്രം ചിത്രീകരണം ആരംഭിക്കും.

ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസത്തെ ആണ് 'കവര്' എന്ന് വിളിക്കുന്നത്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. 'തണുത്ത വെളിച്ചം' എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. പ്രകാശത്തിനൊപ്പം ചൂട് പുറത്തുവിടാത്തതിനാലാണിത്. ഇതേ പ്രതിഭാസം തന്നെയാണ് മിന്നാമിനുങ്ങ് പ്രകാശം പുറപ്പെടുവിപ്പിക്കുന്നതിനു പിന്നിലെ കാരണവും. ചെങ്കടലിന്‍റെ ചുവപ്പുനിറത്തിനു കാരണവും ബയോലൂമിനസെന്‍സ് ആണ്.

കവരിന്‍റെ ഛായാഗ്രഹണം മഹി സുരേഷ് നിര്‍വ്വഹിക്കും. ധന്യ സുരേഷിന്‍റെ വരികൾക്ക് ദിനു കെ മോഹൻ സംഗിതം പകരുന്നു. എഡിറ്റർ-അരുൺ. പ്രൊഡക്ഷൻ കൺട്രോളർ-ജോ മുദ്ര. ആർട്ട്‌ ഡയറക്ഷൻ-നിതിൻ മാധവൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-അബ്സർ ടൈറ്റസ്. അസോസിയേറ്റ് ഡയറക്ടർ-ആദർശ് കെ അച്ചുദ്. വസ്ത്രാലങ്കാരം-പ്രശാന്ത് ഭാസ്‌ക്കർ. മേക്കപ്പ്-ദേവദാസ് ചമ്രവട്ടം. ഡിസൈൻസ്-യെല്ലോ ടൂത്ത്.

Similar Posts