< Back
Entertainment

Entertainment
'സോള്‍ട്ട് ആന്റ് പെപ്പര്‍'ലെ കേളു മൂപ്പൻ ഇനിയില്ല
|2 Nov 2022 7:42 PM IST
പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും മൂപ്പൻ വേഷമിട്ടിട്ടുണ്ട്.
കൽപ്പറ്റ: 'സോള്‍ട്ട് ആന്റ് പെപ്പര്‍' എന്ന സിനിമയിൽ കേളു മൂപ്പനായി അഭിനയിച്ച് ശ്രദ്ധ നേടിയ വരയാല്‍ നിട്ടാനി കേളു (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു അദ്ദേഹം. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി എന്നീ ചിത്രങ്ങളിലും മൂപ്പൻ വേഷമിട്ടിട്ടുണ്ട്.
മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജന്‍, മണി, രമ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ നടത്തും.