< Back
Entertainment

Entertainment
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹരജി ഇന്ന് സുപ്രീംകോടതിയിൽ
|28 Aug 2023 6:45 AM IST
ചലച്ചിത്ര അക്കാദമിയും രഞ്ജിത്തും സമർപ്പിച്ച തടസവാദ ഹരജിയും കോടതി പരിഗണിക്കും
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പുരസ്കാര പ്രഖ്യാപനത്തിനെതിരെ 'ആകാശത്തിനു താഴെ' എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് കോടതിയെ സമീപിച്ചത്.
നിഷ്പക്ഷമായല്ല പുരസ്കാരം നിർണയം നടന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ലിജീഷ് മുല്ലേഴത്ത് ഹരജി സമർപ്പിച്ചത്. ഇതിനെതിരെ ചലച്ചിത്ര അക്കാദമിയും രഞ്ജിത്തും സമർപ്പിച്ച തടസവാദ ഹരജിയും കോടതി ഇന്ന് പരിഗണിക്കും. പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്ന ഹരജിയിൽ തങ്ങളുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുത് എന്നാണ് തടസവാദ ഹരജിയിലെ ആവശ്യം.
പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലിജീഷ് മുല്ലേഴത്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു.
