< Back
Entertainment
നിന്‍റെ സ്റ്റാന്‍ഡേര്‍ഡിന് ഈ പാട്ടൊക്കെ മതി; ദിലീപിന്‍റെ ആലാപനത്തില്‍ കേശു ഈ വീടിന്‍റെ നാഥനിലെ ഗാനം
Entertainment

'നിന്‍റെ സ്റ്റാന്‍ഡേര്‍ഡിന് ഈ പാട്ടൊക്കെ മതി''; ദിലീപിന്‍റെ ആലാപനത്തില്‍ കേശു ഈ വീടിന്‍റെ നാഥനിലെ ഗാനം

ijas
|
18 Aug 2021 10:22 PM IST

നാദിര്‍ഷ എഴുതി ഈണം നല്‍കിയ ഗാനം ആലപിക്കുന്നത് ദിലീപ് തന്നെയാണ്

നടന്‍ ദിലീപ് പ്രധാന വേഷത്തിലെത്തി നാദിര്‍ഷ സംവിധാനം ചെയ്ത കേശു ഈ വീടിന്‍റെ നാഥൻ സിനിമയില ആദ്യം ഗാനം പുറത്തിറങ്ങി. നാരങ്ങാമുട്ടായി എന്ന പേരുള്ള ഗാനമാണ് പുറത്തിറങ്ങിയത്. നാദിര്‍ഷ എഴുതി ഈണം നല്‍കിയ ഗാനം ആലപിക്കുന്നത് ദിലീപ് തന്നെയാണ്. വൈഷ്ണവി, വൈഗലക്ഷ്മി, ബെവന്‍, നിമ എന്നിവരാണ് കോറസ് ആലപിക്കുന്നത്. സ്റ്റുഡിയോയില്‍ നിന്നുള്ള രസകരമായ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗാനവീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ ദിലീപിന്‍റെ മേക്ക് ഓവര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. രണ്ട് ​ഗെറ്റപ്പുകളിൽ ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഒന്ന് അറുപത് കഴിഞ്ഞ കഥാപാത്രമാണ്. ഉർവശിയാണ് ചിത്രത്തിലെ നായിക. കുടുംബപശ്ചാത്തലത്തിൽ നർമത്തിൽ ചാലിച്ച കഥയാണ് ചിത്രം പറയുന്നത്.

അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്. സജീവ് പാഴൂർ തിരക്കഥയെഴുതുന്ന ചിത്രം ദിലീപും ഡോ. സകരിയ തോമസും നിർമിക്കുന്നു. ഛായാഗ്രഹണം അനിൽ നായർ. നാദിർഷയാണ് സം​ഗീതം. സിദ്ധിഖ്, സലീംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത്ത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, അനുശ്രീ, സ്വാസിക തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിന്‍റെ ചിത്രീകരണം പൊള്ളാച്ചിയില്‍ പുരോഗമിക്കുകയാണ്.

Similar Posts