< Back
Entertainment
റോക്കി ഭായിയുടെ കഥ പറയാൻ നാഗരാജു ഇനിയില്ല; കന്നഡ നടൻ മോഹൻ ജുനേജ അന്തരിച്ചു
Entertainment

റോക്കി ഭായിയുടെ കഥ പറയാൻ നാഗരാജു ഇനിയില്ല; കന്നഡ നടൻ മോഹൻ ജുനേജ അന്തരിച്ചു

Web Desk
|
7 May 2022 11:52 AM IST

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ മോഹൻ വേഷമിട്ടിട്ടുണ്ട്

ബംഗളൂരു: തെന്നിന്ത്യൻ നടനും ഹാസ്യതാരവുമായ മോ​​ഹൻ ജുനേജ അന്തരിച്ചു. 54 വയസായിരുന്നു. ഇന്ന് പുലർച്ചെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം കെ.ജി.എഫിന്‍റെ രണ്ടു ഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച നടനാണ് മോഹന്‍. ചിത്രം റെക്കോഡുകള്‍ ഭേദിച്ച് വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് നടന്‍റെ വിയോഗം.

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ ഭാഷകളിലായി നിരവധി സിനിമകളില്‍ മോഹന്‍ വേഷമിട്ടിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ കന്നഡ റൊമാന്റിക് ചിത്രം സംഗമത്തിലൂടെയാണ് സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിച്ചത്. ചെല്ലാത എന്ന സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് മോഹനെത്തേടി കൂടുതല്‍ അവസരങ്ങളെത്തുന്നത്.

കർണാടകയിലെ തുംകുർ സ്വദേശിയാണ് മോഹന്‍. സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കുമെന്നാണ് വിവരം. പ്രിയതാരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തി.

Related Tags :
Similar Posts