< Back
Entertainment
ആ അടി ക്രിസ് റോക്കിന് കിട്ടേണ്ടതായിരുന്നു, എന്‍റെ ഭര്‍ത്താവും ഇങ്ങനെയേ പ്രതികരിക്കൂ; വില്‍‌ സ്മിത്തിനെ പിന്തുണച്ച് ഖുശ്ബു
Click the Play button to hear this message in audio format
Entertainment

ആ അടി ക്രിസ് റോക്കിന് കിട്ടേണ്ടതായിരുന്നു, എന്‍റെ ഭര്‍ത്താവും ഇങ്ങനെയേ പ്രതികരിക്കൂ; വില്‍‌ സ്മിത്തിനെ പിന്തുണച്ച് ഖുശ്ബു

Web Desk
|
1 April 2022 1:06 PM IST

അവതാരകനായ ക്രിസ് റോക്കിനെ മികച്ച നടനുള്ള പുരസ്കാരം നേടിയ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവത്തില്‍ സമ്മിശ്രപ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്

ഓസ്കര്‍ പുരസ്കാരം പ്രഖ്യാപനം കഴിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. വില്‍ സ്മിത്തിന്‍റെ കരണത്തടി തന്നെയാണ് ചര്‍ച്ചാവിഷയം. അവതാരകനായ ക്രിസ് റോക്കിനെ മികച്ച നടനുള്ള പുരസ്കാരം നേടിയ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവത്തില്‍ സമ്മിശ്രപ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിലര്‍ സ്മിത്തിനെ അനുകൂലിക്കുമ്പോള്‍ മറ്റുചിലര്‍ ക്രിസിന്‍റെ ഭാഗത്താണ്. ഇപ്പോള്‍ നടി ഖുശ്ബുവും വില്‍ സ്മിത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. തന്നെ കളിയാക്കിയാല്‍ ഭര്‍ത്താവ് സുന്ദര്‍ സിയും ഇത്തരത്തിലേ പ്രതികരിക്കുമായിരുന്നുവെന്ന് ഖുശ്ബു ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

''ഞാൻ ഏത് തരത്തിലുള്ള അക്രമത്തിനും എതിരാണ്. എന്നാല്‍ ഈ സംഭവത്തില്‍ ഒരു ആരോഗ്യപ്രശ്നത്തെ പരിഹാസരൂപേണ കണ്ടു. അടച്ചിട്ട മുറിയിൽ ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നത് വേറെ കാര്യം. എന്നാൽ നിങ്ങൾ ഒരു ലോക വേദിയിലാണ്, നിങ്ങൾക്ക് ആരുടെയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ എടുത്ത് ഒരു തമാശയുടെ പേരിൽ അവരെ അപമാനിക്കാനുള്ള അവകാശമില്ല. ഒരു ഭർത്താവെന്ന നിലയിലും കുടുംബാംഗമെന്ന നിലയിലും വിൽ സ്മിത്ത് ക്രൂരനും കാവല്‍ക്കാരനുമായിരുന്നു. അയാളുടെ പ്രതികരണത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. എന്‍റെ ഭർത്താവും അതേ രീതിയിൽ പ്രതികരിക്കുമായിരുന്നു.എന്നെക്കുറിച്ചോ എന്‍റെ മക്കളെക്കുറിച്ചോ ആരെങ്കിലും പൊതുവേദിയിൽ മോശമായി സംസാരിച്ചാൽ എന്‍റെ ഭർത്താവ് ഇങ്ങനെയേ പ്രതികരിക്കൂ'' ഖുശ്ബു പറഞ്ഞു.

''സംഭവിച്ചുപോയതില്‍ വില്‍ സ്മിത്ത് മാപ്പു പറഞ്ഞപ്പോള്‍ കരഘോഷമുയര്‍ത്തിയാണ് സദസ് സ്വീകരിച്ചത്. അദ്ദേഹം ചെയ്തത് ശരിയാണെന്നാണ് അത് തെളിയിക്കുന്നത്. ജനങ്ങള്‍ അതിനെ അംഗീകരിക്കുകയും ചെയ്തു'' ഖുശ്ബു പറഞ്ഞു.

Similar Posts