< Back
Entertainment
പ്രണയ ജോഡികളായി വിജയ് ദേവരകൊണ്ടയും സാമന്തയും; ഖുഷിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
Entertainment

പ്രണയ ജോഡികളായി വിജയ് ദേവരകൊണ്ടയും സാമന്തയും; ഖുഷിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

Web Desk
|
16 May 2022 11:39 AM IST

ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ശിവ നിര്‍വാണയാണ്

വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന റൊമാന്‍റിക് കോമഡി ചിത്രം 'ഖുഷി'യുടെ ഫസ്റ്റ് ലുക്ക്‌ഔട്ട്‌ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് ശിവ നിര്‍വാണയാണ്.

വിജയ് ദേവരകൊണ്ടയും സാമന്തയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉള്ളത്. വളരെ മനോഹരമായ ഒരു ഫീൽ ഗുഡ് പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്. വളരെ സന്തോഷം നിറഞ്ഞ അതിലേറെ നിറമുള്ള മുഹൂർത്തങ്ങൾ നിറഞ്ഞ പ്രണയമായിരിക്കും ഖുഷിയെന്ന് പോസ്റ്റർ പറയുന്നു. ഇരുവരും തമ്മിലുള്ള മിന്നുന്ന കെമിസ്ട്രിയാണ് ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്ന്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി ഖുഷി 2022 ഡിസംബർ 23 ന് റിലീസ് ചെയ്യും.

ജയറാം, സച്ചിൻ ഖേദാകർ, മുരളി ശർമ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മേക്കപ്പ്- ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ- രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്, കല-ഉത്തരകുമാർ, ചന്ദ്രിക, പ്രൊഡക്ഷൻ ഡിസൈനർ- ജയശ്രീ ലക്ഷ്മിനാരായണൻ, ഫൈറ്റ്സ്- പീറ്റർ ഹെയ്ൻ,പി.ആര്‍.ഒ-ആതിര ദിൽജിത്,പബ്ലിസിറ്റി- ബാബ സായ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ദിനേശ് നരസിംഹൻ, എഡിറ്റർ- പ്രവിൻ പുടി, സംഗീതം- ഹിഷാം അബ്ദുൾ വഹാബ്,സിഇഒ- ചെറി, ഡിഒപി- ജി മുരളി, നിർമ്മാതാക്കൾ- നവീൻ യേർനേനി, രവിശങ്കർ യളമഞ്ചിലി.

Similar Posts