< Back
Entertainment
കില്ലർ ഒരുങ്ങുന്നു: വീണ്ടും സംവിധായകനാകാന്‍ എസ്‌.ജെ സൂര്യ; നിര്‍മാണം ശ്രീ ഗോകുലം മൂവീസ്
Entertainment

'കില്ലർ' ഒരുങ്ങുന്നു: വീണ്ടും സംവിധായകനാകാന്‍ എസ്‌.ജെ സൂര്യ; നിര്‍മാണം ശ്രീ ഗോകുലം മൂവീസ്

Web Desk
|
28 Jun 2025 3:50 PM IST

ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്

10 വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ്.ജെ സൂര്യ വീണ്ടും സംവിധാന കുപ്പായമണിയുന്നു. എസ്.ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ്.ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിർമ്മിക്കുന്നത്. 'കില്ലർ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്.

കോ പ്രൊഡ്യൂസെഴ്‌സ് : വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി

വാലി, ഖുഷി, ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ്.ജെ സൂര്യ ഇത്തവണ വൻ താരനിരയെ അണിനിരത്തിയാണ് "കില്ലർ" ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്.

ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രോജക്ടിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പൻ, ജയസൂര്യ നായകനാകുന്ന കത്തനാർ, ദിലീപ് നായകനാകുന്ന ബബഭ തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്.

Similar Posts