< Back
Entertainment
King of Kotha

കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖര്‍ സല്‍മാന്‍

Entertainment

ഇവിടെ ഞാൻ പറയുമ്പോൾ പകൽ.. ഞാൻ പറയുമ്പോൾ രാത്രി; കിംഗ് ഓഫ് കൊത്ത ടീസർ പുറത്ത്

Web Desk
|
28 Jun 2023 6:25 PM IST

ബിഗ് ബഡ്ജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ നിർമ്മാണം സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ്

കൊത്തയിലെ രാജാവിനെയും പ്രജകളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയതിനു പിന്നാലെ കിംഗ് ഓഫ് കൊത്തയുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഒരു ദിവസമല്ല ഒരാഴ്ച വരെ ആസ്വദിക്കാൻ പറ്റുന്ന ടീസറായിരിക്കും കിംഗ് ഓഫ് കൊത്തയിലേതായി പുറത്തു വരുന്നതെന്ന് നിർമ്മാതാക്കൾ ട്വീറ്റ് ചെയ്തിരുന്നു. ദുൽഖറിന്റെ കരിയറിലെ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന അഭിനയ പാടവം സമ്മാനിക്കുന്ന ചിത്രം ഇതര അഭിനേതാക്കളുടെ ഗംഭീര പ്രകടനവും സാങ്കേതിക പ്രവർത്തകരുടെ മിന്നുന്ന പ്രകടനത്തിനും സാക്ഷ്യം വഹിക്കുന്ന മാസ്സ് ചിത്രമാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തെലുഗ് ടീസർ മഹേഷ് ബാബുവും തമിഴ് ടീസർ ചിമ്പുവും കന്നഡ ടീസർ രക്ഷിത് ഷെട്ടിയും മലയാളം ടീസർ മമ്മൂട്ടിയുമാണ് റിലീസ് ചെയ്തത്. ബിഗ് ബഡ്ജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയുടെ നിർമ്മാണം സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസുമാണ്. പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ടീസർ പുറത്ത് ഇറങ്ങുന്നതിന് മുൻപേ ട്വിറ്ററിൽ കിംഗ് ഓഫ് കൊത്തയും ദുൽഖർ സൽമാനും ഇന്ത്യ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരുന്നു.

ജേക്സ് ബിജോയ് ,ഷാൻ റഹ്മാൻ എന്നിവരാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം-നിമീഷ് രവി. സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ, സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, വിതരണം : വെഫേറർ ഫിലിംസ്, ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ്‌ സുന്ദരൻ, വിഷ്ണു സുഗതൻ ,പി. ആർ.ഒ പ്രതീഷ് ശേഖർ.



Similar Posts