< Back
Entertainment
kollam sudhi death

രാഹുല്‍ അച്ഛനെ കാണാനെത്തിയപ്പോള്‍ 

Entertainment

അച്ഛനെ കണ്ടതോടെ നെഞ്ചു തകര്‍ന്ന് രാഹുല്‍; നൊമ്പരമായി സുധിയുടെ മകന്‍

Web Desk
|
6 Jun 2023 10:11 AM IST

ആശുപത്രിയിലെത്തും വരെ പിടിച്ചുനിന്നെങ്കിലും ചലനമറ്റു കിടക്കുന്ന അച്ഛനെ കണ്ടതോടെ രാഹുല്‍ പൊട്ടിക്കരഞ്ഞു

കൊല്ലം: അച്ഛനെ അവസാനമായി കാണാന്‍ ആശുപത്രിയിലെത്തിയ കൊല്ലം സുധിയുടെ മകന്‍ രാഹുല്‍ കണ്ടുനിന്നവര്‍ക്കെല്ലാം നൊമ്പരമായി. സുധിയുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് രാഹുല്‍ ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തും വരെ പിടിച്ചുനിന്നെങ്കിലും ചലനമറ്റു കിടക്കുന്ന അച്ഛനെ കണ്ടതോടെ രാഹുല്‍ പൊട്ടിക്കരഞ്ഞു.


പ്രണയവിവാഹമായിരുന്നു സുധിയുടേത്. ആദ്യഭാര്യയുമായി വേര്‍പിരിഞ്ഞതിനു ശേഷം ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് സുധി കടന്നുപോയത്. അമ്മയില്ലാത്ത മകനെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. കുഞ്ഞിനെയും കൊണ്ടാണ് സുധി പരിപാടികള്‍ക്ക് പോയിരുന്നത്. പിന്നീടാണ് രേണുവിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് ഋതുല്‍ എന്നൊരു മകനും കൂടിയുണ്ട്.



തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ ആയിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Similar Posts