< Back
Entertainment
കൊളുന്തു നുള്ളിനുള്ളി; പ്രണയിച്ച് ഗുരു സോമസുന്ദരവും സുരഭിയും: നാലാം മുറയിലെ പാട്ട് കാണാം
Entertainment

കൊളുന്തു നുള്ളിനുള്ളി; പ്രണയിച്ച് ഗുരു സോമസുന്ദരവും സുരഭിയും: നാലാം മുറയിലെ പാട്ട് കാണാം

Web Desk
|
26 Sept 2022 10:30 AM IST

നാടൻ പാട്ടിന്‍റെ ചുവടുപിടിച്ച് അവതരിപ്പിക്കുന്ന ഈ ഗാനരംഗം ഇതിനകം ഏറെ പോപ്പുലറായിരിക്കുക യാണ്

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാം മുറ എന്ന ചിത്രത്തിലെ ആദ്യ ലിസിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. 'കൊളുന്തു. നുള്ളിനുള്ളി.. കൊളുക്കുമലയിലെ പെണ്ണ്' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. നാടൻ പാട്ടിന്‍റെ ചുവടുപിടിച്ച് അവതരിപ്പിക്കുന്ന ഈ ഗാനരംഗം ഇതിനകം ഏറെ പോപ്പുലറായിരിക്കുകയാണ്.

ഗുരു സോമസുന്ദരവും സുരഭി സന്തോഷുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കള്‍. തേയിലത്തോട്ടത്തിന്‍റെ പശ്ചാത്തലത്തിലൂടെയാണ് ഈ ഗാനരംഗത്തിന്‍റെ അവതരണം. മനോഹരമായ ദൃശ്യാനുഭവവും കൗതുകകരമായ അവതരണവും പ്രേഷകനെ നമ്മുടെ നാട്ടുമ്പുറങ്ങളിലെ ഓർമ്മകളിലേക്കു നയിക്കപ്പെടാൻ വഴിയൊരുക്കുന്നതാണ്. ബിജു മേനോൻ ,അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ഗ്യാം ജേക്കബ് എന്നിവരും ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രീജിത്ത് ഉണ്ണികൃഷ്ണന്‍റെ വരികള്‍ക്ക് കൈലാസ് ഈണമിട്ടിരിക്കുന്നു. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ സിനിമയാണ് നാലാം മുറ.

ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി പ്രിയാ,( ദൃശ്യം2 ഫെയിം) ഷീലുഏബ്രഹാം,സിജോയ് വർഗീസ്, ഋഷി സുരേഷ് ശിവരാജ്, വൈശാഖ്,( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം) എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ സൂരജ്.വി.ദേവിന്‍റെതാണ് തിരക്കഥ. പശ്ചാത്തല സംഗീതം- ഗോപി സുന്ദർ, ഛായാഗ്രഹണം- ലോകനാഥൻ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, കലാസംവിധാനം -അനീസ് നാടോടി. മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും ഡിസൈൻ - നയന ശ്രീകാന്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിധിൻ മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് - അമൃതാ ശിവദാസ്, അഭിലാഷ്.എസ്.പാറേൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഷാബു അന്തിക്കാട്.യു.എഫ്.ഐ.മോഷൻ പിക്ച്ചേർ സിനു വേണ്ടി കിഷോർ വാര്യത്ത്, ലക്ഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്‍റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പി.ആര്‍.ഒ-വാഴൂർ ജോസ്.



Related Tags :
Similar Posts