Entertainment
ഇത് ഗുണ്ടായിസല്ല, കമ്മ്യൂണിസാ...; ആസിഫ് അലി നായകനായ കൊത്ത് ട്രെയിലർ വീഡിയോ
Entertainment

'ഇത് ഗുണ്ടായിസല്ല, കമ്മ്യൂണിസാ...'; ആസിഫ് അലി നായകനായ 'കൊത്ത്' ട്രെയിലർ വീഡിയോ

Web Desk
|
2 Sept 2022 6:57 PM IST

കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്

ആറു വർഷത്തിന് ശേഷം സിബി മലയിലിന്റെ സംവിധാനത്തിൽ ആസിഫ് അലിയും റോഷൻ മാത്യുവും നായക വേഷത്തിലെത്തുന്ന ചിത്രം കൊത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്. പാർട്ടിക്ക് വേണ്ടി ജീവിക്കുന്ന കണ്ണൂരുകാരായ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായാണ് ആസിഫ് അലിയും റോഷൻ മാത്യുവും ചിത്രത്തിലെത്തുന്നത്. അവർക്കിടയിലെ സംഘർഷമാണ് ട്രെയിലറിൽ കാണുന്നത്. സെപ്തംബർ 23ന് ചിത്രം തിയേറ്ററുകളിലെത്തും.

ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വിജിലേഷ് , അതുൽ, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എഡിറ്റർ രതിൻ രാധാകൃഷ്ണൻ, ഛായാഗ്രഹണം- പ്രശാന്ത് രവീന്ദ്രൻ, പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്. പ്രൊഡക്ഷൻ ഡിസൈൻ പ്രശാന്ത് മാധവ് തുടങ്ങിയവരാമ് നിർവഹിച്ചിരിക്കുന്നത്. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകൻ കൈലാസ് മേനോനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ്. പ്രൊജക്റ്റ് ഡിസൈനർ ബാദുഷ, പിആർഒ ആതിര ദിൽജിത്ത് തുടങ്ങിയവരാണ് നിർവഹിച്ചിരിക്കുന്നത്.

Similar Posts