< Back
Entertainment
Entertainment
എന്താടാ സജി... കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു
|2 Nov 2021 12:55 PM IST
സ്വപ്‍നക്കൂട് എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത്
അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. 'എന്താടാ സജി' എന്നാണ് ചിത്രത്തിന്‍റെ പേര്. കുഞ്ചാക്കോ ബോബന്‍റെ ജന്മദിനമായ ഇന്ന് ജയസൂര്യയാണ് ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടത്.
ഫാമിലി എന്‍റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം ഗോഡ്‍ഫി ബാബു ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിര്‍മിക്കുന്നത്. റോബി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജേക്സ് ബിജോയി ആണ് സംഗീത സംവിധായകൻ.
സ്വപ്‍നക്കൂട് എന്ന സിനിമയിലാണ് ജയസൂര്യയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ചത്. പിന്നീട് ഒരുപിടി നല്ല സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ പ്രേക്ഷകരെ ചിരിപ്പിച്ചു.