< Back
Entertainment
ccl match kunchako boban funny video

കേരള സ്‌ട്രൈക്കേഴ്‌സ്

Entertainment

'എന്നെ മനസ്സിലായിട്ട് തന്നെയാണോ ഓട്ടോഗ്രാഫ് ചോദിക്കുന്നത്? ജയ്പൂർ ആരാധകനോട് ചാക്കോച്ചൻ- വീഡിയോ

Web Desk
|
2 March 2023 8:28 PM IST

കുഞ്ചാക്കോബോബൻ നായകനായ കേരള സ്‌ട്രൈക്കേഴ്‌സിന്റെ കഴിഞ്ഞ മത്സരം ജയ്പൂരിലായിരുന്നു

സിനിമ താരങ്ങളുടെ ക്രിക്കറ്റ് ടൂർണമെന്റായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നുകൊണ്ടിരിക്കുകയാണ്. മാച്ചുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവാറുണ്ട്. ഇപ്പോഴിതാ കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റനും മലയാള നടനുമായ കുഞ്ചാക്കോബോബന്റെ രസകരമായ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. മത്സരത്തിന് ശേഷം ജയ്പൂർ ആരാധകൻ ഓട്ടോഗ്രാഫ് ചോദിക്കുമ്പോൾ എന്നെ അറിയുമോ എന്ന് ചോദിക്കുന്നതാണ് വീഡിയോയിലുള്ളത്.

കേരള സ്‌ട്രൈക്കേഴ്‌സിന്റെ കഴിഞ്ഞ മത്സരം ജയ്പൂരിലായിരുന്നു. മത്സരത്തിന് ശേഷം ചാക്കോച്ചനോട് ഓട്ടോഗ്രാഫ് ചോദിക്കുന്നു. എന്നെ നിങ്ങൾക്കറിയാമോ എന്ന് ചാക്കോച്ചൻ ഹിന്ദിയിൽ ചോദിക്കുകയാണ്. ഇതിന് ശേഷം താരം ചിരിക്കുന്നുമുണ്ട്. എന്നാൽ മലയാളികൾ എന്ന് ഒരു കൂട്ടം ആരാധകർ വിളിച്ചുപറയുന്നതും വീഡിയോയിൽ കാണാം. സിസിഎല്ലിൽ കേരള സ്‌ട്രൈക്കേഴ്‌സിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനാവുന്നില്ല. കളിച്ച രണ്ടു മത്സങ്ങളിലും ടീം തോൽവി രുചിച്ചു.

അതേസമയം, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നിന്ന് താരസംഘടനയായ 'അമ്മ'യും മോഹൻലാലും പിൻമാറിയിരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മാനേജ്‌മെൻറുമായുള്ള ഭിന്നതയെത്തുടർന്നാണ് താരസംഘടനയുടെ പിന്മാറ്റം. ടീമിൻറെ നോൺ പ്ലേയിങ് ക്യാപ്റ്റൻ ആയ മോഹൻലാൽ പദവിയിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ആനയെ വെച്ച് നടത്തിയിരുന്ന ഉത്സവം കുഴിയാനയെ വെച്ച് നടത്തുന്ന പോലെയാണ് ഇപ്പോഴത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെന്ന് 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു കുറ്റപ്പെടുത്തിയത്.

തമിഴ് താരങ്ങളായ രാജ്കുമാർ സേതുപതിയും ഭാര്യ ശ്രീപ്രിയയും ഷാജി ജെയ്‌സണുമാണ് നിലവിൽ കേരള സ്‌ട്രൈക്കേഴ്‌സിൻറെ ഉടമസ്ഥർ. ലീഗിൽ കുഞ്ചാക്കോ ബോബനും ഉണ്ണി മുകുന്ദനുമാണ് ടീമിനെ നയിക്കുന്നത്. എന്നാൽ ഇനി ടീം മത്സരിക്കുക സ്വന്തം നിലക്കാണെന്നും കേരള സ്‌ട്രൈക്കേഴ്‌സിനും 'അമ്മ'യെന്ന താരസംഘടനയ്ക്കും യാതൊരു ബന്ധവുമില്ലെന്നും 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.

Related Tags :
Similar Posts