< Back
Entertainment
Kunchacko Boban

പദ്മിനിയുടെ ലൊക്കേഷനില്‍ കുഞ്ചാക്കോ ബോബന്‍

Entertainment

സ്ഫോടനാത്മകമായ അന്തരീക്ഷം ആയിരുന്നു സാര്‍; വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

Web Desk
|
12 Jan 2023 1:24 PM IST

പദ്മിനി എന്ന സിനിമയുടെ ചിത്രീകരണത്തിനായി പാലക്കാടെത്തിയ നടന്‍ അവിടെ നിന്നുള്ള രസകരമായ അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്

സോഷ്യല്‍മീഡിയയില്‍ സജീവമായ താരമാണ് കുഞ്ചാക്കോ ബോബന്‍. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അദ്ദേഹം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ചിത്രങ്ങളാണ് ചാക്കോച്ചന്‍ നായകനായി അണിയറയില്‍ ഒരുങ്ങുന്നത്. പദ്മിനി എന്ന സിനിമയുടെ ചിത്രീകരണത്തിനായി പാലക്കാടെത്തിയ നടന്‍ അവിടെ നിന്നുള്ള രസകരമായ അനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ്.

ഒരു വീടിന്‍റെ മുറ്റമാണ് വീഡിയോയിലുണ്ട്. അവിടെയുള്ള ഊഞ്ഞാലില്‍ ഇരുന്ന് ആടുകയാണ് നടന്‍. കുറച്ചു കുട്ടികളും സമീപത്തുണ്ട്. ഇതിനിടയില്‍ ഒരു കുട്ടി ഊഞ്ഞാലില്‍ നിന്നും മാറിയില്ലെങ്കില്‍ അടി മേടിക്കുമെന്ന് പറയുന്നത്. ഇതു കേട്ട് കുഞ്ചാക്കോ കുട്ടിയെ എടുത്ത് ലാളിക്കുന്നത് കാണാം. ''സ്ഫോടനാത്മകമായ അന്തരീക്ഷം ആയിരുന്നു സാർ അടി എപ്പോ വേണേലും വീണേനെ'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

1744 വൈറ്റ് ആള്‍ട്ടോ എന്ന ചിത്രത്തിനു ശേഷം സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പദ്മിനി. അപര്‍ണ ബാലമുരളിയാണ് നായിക. കാഞ്ഞങ്ങാടാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. കുഞ്ഞിരാമായണം ഫെയിം ദീപു പ്രദീപ്,ശ്രീരാജ് രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

View this post on Instagram

A post shared by Kunchacko Boban (@kunchacks)

Similar Posts