Entertainment

Entertainment
സിനിമാ ചിത്രീകരണത്തിനിടെ കുഞ്ചാക്കോ ബോബന് പരിക്ക്
|26 Sept 2022 4:02 PM IST
പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത പരിക്ക് എന്ന് കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്
സിനിമാ ചിത്രീകരണത്തിനിടെ നടൻ കുഞ്ചാക്കോ ബോബന് പരിക്ക്. പരിക്കേറ്റ വിവരം താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വച്ചത്.
പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്ത പരിക്ക് എന്ന് കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്. പരിക്കേറ്റ കൈയുടെ ചിത്രവും താരം പങ്ക് വച്ചിട്ടുണ്ട്.
അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ നിലവിൽ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം ആന്റണി വർഗീസും അർജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
'ഒറ്റ്' എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. അടുത്തിടെ റിലീസ് ചെയ്ത 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രം വലിയ വിജയം നേടിയിരുന്നു.