< Back
Entertainment
എന്റെ പേരിൽ ആരാധകൻ അമ്പലം പണിതിട്ടുണ്ട്; വെളിപ്പെടുത്തി ലക്ഷ്മി നായർ
Entertainment

'എന്റെ പേരിൽ ആരാധകൻ അമ്പലം പണിതിട്ടുണ്ട്'; വെളിപ്പെടുത്തി ലക്ഷ്മി നായർ

Web Desk
|
2 Oct 2022 3:07 PM IST

തമിഴ്‌നാട്ടിൽ ആരാധകൻ സ്വന്തം പേരിൽ അമ്പലം പണിത വിവരം അടുത്തിടെ നടി ഹണി റോസ് വെളിപ്പെടുത്തിയിരുന്നു

തമിഴ്‌നാട്ടിൽ ആരാധകൻ സ്വന്തം പേരിൽ അമ്പലം പണിത വിവരം അടുത്തിടെയാണ് നടി ഹണി റോസ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ പാചക വിദഗ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷ്മി നായരും സമാനമായൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നു. ഒരു സ്വകാര്യ ചാനലിലെ ഗെയിം ഷോയിലാണ് അവർ ഇക്കാര്യം പറഞ്ഞത്.

ലക്ഷ്മി നായർക്ക് ഒരു അമ്പലമുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തോടായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. മുനിയാണ്ടി എന്ന പേരിലുള്ള ഒരാളാണ് അമ്പലം നിർമിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു. തന്റെ ജന്മദിനത്തിന് അവിടെ വലിയ ആഘോഷ പരിപാടികൾ നടക്കാറുണ്ട്. പൂജ മുതൽ പായസം വിതരണം വരെ നടക്കാറുണ്ട്. ഇതുവരെ ക്ഷേത്രം കാണാനായിട്ടില്ല. ഒരു തവണ അവിടെ പോയിക്കാണമെന്നുണ്ടെന്നും ലക്ഷ്മി നായർ കൂട്ടിച്ചേർത്തു.

തമിഴ്‌നാട്ടിലാണ് തന്റെ പേരിൽ അമ്പലം പണിത കാര്യം ഹണിറോസ് നേരത്തെ വെളിപ്പെടുത്തിയത്. നടിയുടെ പേരിൽ തന്നെയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠയും. ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതൽ സ്ഥിരമായി ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്ന ആരാധകനാണ് ഇതിനു പിന്നിലെന്നും എല്ലാ സിനിമയും കണ്ട് അഭിപ്രായം പറയാറുണ്ടെന്നും നടി പറഞ്ഞു. പത്ത് പതിനഞ്ച് വർഷമായി അദ്ദേഹം സ്ഥിരമായി കൂടെനിൽക്കുന്നുണ്ടെന്നത് അത്ഭുതമാണെന്നും ഹണി റോസ് മനസ് തുറന്നു.

Summary: Culinary expert and television host Lekshmi Nair has revealed that a fan has built a temple in her name

Similar Posts